| slahi Kerala | |
| Islahi Kerala شارك رابط നരോദാപാട്യ കോടതി തെളിയിച്ച...:
"നരോദാപാട്യയിലെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഒരു കോടതി വിധി
കൊണ്ട് ആ മുറിവുകളെ ഉണക്കാനുമാവില്ല. അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു
ഗുജറാത്ത് കലാപത്തോടനുബന്ധിച്ച് ഈ പ്രദേശത്ത് അരങ്ങേറിയ അക്രമങ്ങള്‍.
എങ്കിലും പത്തുവര്‍ഷമായി തുടരുന്ന നീതിക്കുവേണ്ടിയുള്ള നിലവിളികള്‍ക്കു
മേല്‍ പെയ്‌ത ആശ്വാസത്തിന്റെ ചെറുമഴയായി അഹ്‌മദാബാദിലെ പ്രത്യേക കോടതി
വിധിയെ വിശേഷിപ്പിക്കാം. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ
മായാ കൊട്‌നാനിയെ 28 വര്‍ഷത്തേക്കും ബജ്‌റംഗദള്‍ നേതാവ് ബാബു ബജ്‌റംഗിയെ
മരണം വരേക്കും തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി ഇന്ത്യന്‍ നീതിന്യായ
ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട അധ്യായമാണ്.
അധികാരവും സ്വാധീനവും പണവും പിന്‍ബലവുമെല്ലാമുണ്ടായിട്ടും കേസുകെട്ടുകള്‍
തേച്ചുമാച്ചു കളയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, മുന്‍
മന്ത്രിയും എം എല്‍ എയുമായ ഒരാളും മൂന്നുതവണ എം എല്‍ എയായിരുന്ന മറ്റൊരാളും
ശിക്ഷിക്കപ്പെട്ടെങ്കില്‍ അത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ
വിജയമാണെന്നതില്‍ തര്‍ക്കമില്ല.http:// | |
Saturday, September 15, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment