Saturday, September 22, 2012


1 comment:

  1. മാത്രം പ്രശ്നമല്ല. ഇനിയെങ്കിലും വിഭാഗീയാടിസ്ഥനത്തിലുള്ള സമരങ്ങളില്‍ നിന്ന് മുസ്‌ലിം സമൂഹം പിന്‍വാങ്ങണം. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയോ മറ്റോ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. നാട്ടില്‍ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നവരുടെയെല്ലാം തേട്ടമാണത്.

    കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണക്കുശേഷം നിരപരാധിയെന്നു കണ്ട് കോടതി വെറുതെ വിട്ട മഅ്ദനിയെ പിന്നീട്, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ കുറ്റം ചുമത്തി ജാമ്യം പോലും നല്കാതെ ജയിലിലടച്ചിരിക്കുകയാണ്. 1998 ഫെബ്രുവരിയിലാണ് മഅ്ദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്തത്. 2007 ആഗസ്തില്‍ കോടതി നിരപരാധിയെന്ന് കണ്ടെത്തുന്നതുവരെയുള്ള ഒന്‍പത് കൊല്ലവും ആറ് മാസവും അദ്ദേഹം കാരാഗൃഹത്തിലായിരുന്നു. ഈ കാലയളവില്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും ജാമ്യമൊ പരോളൊ അനുവദിച്ചില്ല. ജാമ്യത്തിനായി അദ്ദേഹം കോയമ്പത്തൂരിലെ ചെറിയ കോടതി മുതല്‍ ദല്‍ഹിയിലെ പരമോന്നത കോടതിയെ വരെ സമീപിക്കുകയുണ്ടായി. എല്ലാ കോടതികളും ജാമ്യം നിഷേധിച്ചുവെന്നത് ചരിത്രം.
    ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കെ ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കണമെന്ന് മറ്റൊരവസരത്തില്‍ സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഈ വിധികള്‍ നല്‍കിയ ജഡ്ജിമാരുടെ പിന്‍ഗാമികള്‍ അവയിലെ തത്വങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കിയില്ല. വികലാംഗനും രോഗിയുമായിരുന്ന മഅ്ദനിക്ക് മതിയായ ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭിച്ചില്ല. ഈവിധത്തില്‍ മഅ്ദനി കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയനായപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നടങ്കം അതിനെതിരെ ശബ്ദമുയര്‍ത്തി. കേരള ജനതയുടെ വികാരം കണക്കിലെടുത്ത് നിയമസഭ 2006-ല്‍ അദ്ദേഹത്തോട് നീതികാട്ടണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐകകണ്‌ഠേന പാസാക്കി. അതൊന്നും ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് മഅ്ദനിയും അദ്ദേഹത്തിന്റെ അനുയായികളും മറ്റും ബാംഗ്ലൂര്‍ കേസിനെ കോയമ്പത്തൂരിന്റെ ആവര്‍ത്തനമായി കാണുന്നത്. ചെയ്യാത്ത കുറ്റത്തിന് ജാമ്യവും പരോളുമില്ലാതെ പത്തു കൊല്ലത്തോളമാണ് ആ മനുഷ്യന്‍ ജയിലില്‍ കഴിഞ്ഞത്.
    മറ്റ് ചില വസ്തുതകള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്. ബി ജെ പി നേതാവ് എല്‍ കെ അദ്വാനി കോയമ്പത്തൂര്‍ സന്ദര്‍ശിച്ച ദിവസമാണ് അവിടെ സ്‌ഫോടനമുണ്ടായത്. അതിനു മുമ്പ് പൊലീസും ആര്‍ എസ് എസും ചേര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരെ അവിടെ അതിക്രമങ്ങള്‍ നടത്തിയിരുന്നു. പി യു സി എല്ലിന്റെ വസ്തുതാപഠന സംഘം ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ മറച്ചുപിടിച്ച് അദ്വാനിയെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചു. അന്ന് തമിഴ്‌നാട്ടില്‍ അധികാരത്തിലിരുന്ന ജയലളിതയുടെ എ ഐ എ ഡി എം കെ, ബി ജെ പിയുമായി സഖ്യത്തിലായിരുന്നു. മഅ്ദനിയെ വെറുതെ വിട്ടുള്ള കോയമ്പത്തൂര്‍ കേസ് വിധി ബി ജെ പിയുടെ ദേശീയ നേതൃത്വത്തിനും കേരള നേതൃത്വത്തിനും സ്വീകാര്യമായില്ല. അവര്‍ വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
    തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. മദ്രാസ് ഹൈക്കോടതി കീഴ്‌കോടതി വിധി ശരിവെച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 43 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയ കോടതിയാണ് മഅ്ദനിയെ വെറുതെ വിട്ടത്. സംഘ്പരിവാറിനു ഇത്തരത്തിലുള്ള നീതി നടത്തിപ്പില്‍ വിശ്വാസമില്ല. അതുകൊണ്ടുതന്നെ അവര്‍ മഅ്ദനിക്കെതിരായ പ്രചാരണം തുടര്‍ന്നു. ബാംഗ്ലൂര്‍ സ്‌ഫോടനമുണ്ടായത് 2008-ലാണ്. 2007-ല്‍ ജയില്‍ വിമുക്തനായശേഷം മഅ്ദനി തുടര്‍ച്ചയായി പൊതുജന മധ്യത്തിലായിരുന്നു. കേരളാ പൊലീസിന്റെ സുരക്ഷാ വലയത്തിലുമായിരുന്നു. ഒപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുമായിരുന്നുവെന്ന് അനുമാനിക്കാം. സുരക്ഷാ വലയത്തിലും നിരീക്ഷണത്തിലുമായിരുന്നപ്പോള്‍ അദ്ദേഹം ഗൂഢാലോചന നടത്തി സ്‌ഫോടനം സംഘടിപ്പിച്ചുവെന്നാണ് കര്‍ണ്ണാടക പൊലീസിന്റെ കുറ്റപത്രം. ഇത്തരമൊരു സാഹചര്യത്തില്‍ മഅ്ദനിയുടെ മുന്നിലുള്ള നിയമപരമായ ഏക മാര്‍ഗം കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകയാണ്. നിയമത്തിന്റെ മാര്‍ഗം സ്വീകരിച്ച് കാര്യങ്ങള്‍ ആ വഴിക്കു അദ്ദേഹം നീക്കുന്നുണ്ടെന്നു നാം കരുതുക. പ്രശ്‌നത്തെ ഒരിക്കലും വൈകാരികമായി എടുത്ത് നാട്ടില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകരുത്. എന്നാല്‍ ഒരു വിചാരണത്തടവുകാരനോട് കാണിക്കേണ്ട മര്യാദയാണോ ഇവിടെയുണ്ടാകുന്നത്. മഅ്ദനിക്കു നേരെയുള്ള മനുഷ്യാവകാശ ധ്വാംസനത്തിന്റെ കൂര്‍ത്ത മുനകള്‍ ജനാധിപത്യത്തിനും മതനിരപേക്ഷ സംസ്‌കാരത്തിനും ജുഡീഷ്യറിക്കും അപമാനമാണ്. മുസ്‌ലിംകളാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സമുദായം. ആ സ്ഥിതിക്ക് കേരളത്തില്‍ ശാന്തിയും മതനിരപേക്ഷതയും നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മറ്റേതൊരു സമുദായത്തെക്കാളും കൂടുതല്‍ ഉത്തരവാദിത്തം മുസ്‌ലിം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്തം അവര്‍ നിറവേറ്റുമെന്നാണ് എന്റെ പ്രതീക്ഷ

    ReplyDelete