Monday, January 24, 2011
ഐ.എസ്.എം കേരള മുസ്‌ലിം നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവജന വിഭാഗമാണ് ഐ എസ് എം. 1967ല്‍ പാലക്കാട് പുതുപ്പള്ളി തെരുവ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് നടന്ന മുജാഹിദ് പ്രതിനിധി സമ്മേളനത്തില്‍നിന്നാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ് എം രൂപീകരിക്കപ്പെട്ടു. ഇന്ന് ഐ എസ് എം അതിന്റെ കര്‍മപഥത്തില്‍ 40 വയസ്സ് പിന്നിട്ടുകഴിഞ്ഞു. ഐ എസ് എം അതിന്റെ കഴിഞ്ഞ നാളുകളില്‍ ശ്രദ്ധേയമായ പലപരിപാടികളും ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ പ്രബോധനത്തോടൊപ്പം ജനോപകാരപ്രദമായ മുന്നേറ്റങ്ങളും ഐ എസ് എം നടത്തിയിട്ടുണ്ട്. മൂന്നുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള ശബാബ് വാരിക ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക വാരികയില്‍ മുന്‍പന്തിയിലാണ്. പുസ്‌തകപ്രസാധന രംഗത്തെ നിറഞ്ഞ സാന്നിധ്യമായി യുവത നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത് പീസ്, ആതുരസേവന രംഗത്ത് ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍, മതപ്രബോധന വീഥിയില്‍ ദ ട്രൂത്ത്, അന്ധബധിര ശാക്തീകരണത്തിനായി എബിലറ്റി ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഐ എസ് എമ്മിനായി. കുടുംബ ശൈഥില്യങ്ങളില്‍ മീഡിയകളും ആധുനിക ഉപഭോഗ സംസ്‌കാരങ്ങളുമെല്ലാം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി വിദഗ്‌ധരായ മനശാസ്‌ത്രജ്‌രെ ഉള്‍പ്പെടുത്തി ബോധവത്‌കരണം നടത്താനും ഫാമിലി കൗണ്‍സലിംഗ് പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. നാല് ദശകത്തിലേറെയായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഐ എസ് എം അധാര്‍മികതകള്‍ അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത് ആത്മീയതയുടെ അണകെട്ടി പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ ധാര്‍മിക മൂല്യത്തിന് കാവല്‍ നില്‍ക്കുന്നു. ഈ യുവസംഘത്തിന് ഇന്ന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് മുജീബുര്‍റഹ്‌മാന്‍ കിനാലൂരും(പ്രസിഡന്റ്), എന്‍ എം അബ്‌ദുല്‍ജലീലും (ജന.സെക്രട്ടറി) ആണ്.
അസിമാനന്ദയുടെ വെളിപ്പെടുത്തല്‍: സംഘപരിവാര്‍ നേതൃത്വം മാപ്പു പറയണം-ഐ എസ് എം മലപ്പുറം: രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസ്സിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ട് സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്‌ഫോടനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്‌ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിച്ചും തീവ്രവാദ ആരോപണമുന്നയിച്ചും ഒരു സമുദായത്തെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ തിടുക്കം കാണിക്കുന്നവര്‍, ഹിന്ദുത്വ ഭീകരരുടെ രാഷ്‌ട്ര വിരുദ്ധ നടപടികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മൂടിവെക്കുകയായിരുന്നു എന്നാണ് അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. സത്യം മൂടിവെച്ച സ്‌ഫോടന പരമ്പര അന്വേഷണസംഘത്തിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. തീവ്രവാദം ആരോപിക്കപ്പെട്ട ഡോ. ഹനീഫിന്റെ നിരപരാധിത്വം തെളിഞ്ഞപ്പോള്‍ നഷ്‌ടപരിഹാരം നല്‌കാനും മാപ്പു പറയാനും ആസ്‌ത്രേലിയന്‍ ഭരണകൂടം സന്നദ്ധമാവുകയുണ്ടായി. നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അനീതി മതേതര രാഷ്‌ട്രമായ ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. അസിമാനന്ദയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് ബി ജെ പി, ആര്‍ എസ് എസ് നേതൃത്വം മൗനം വെടിയണമെന്നും ബാബറി മസ്‌ജിദ് ധ്വംസനം ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് നടപടികളില്‍ സംഘപരിവാര്‍ നേതൃത്വം കുറ്റം സമ്മതിച്ച് മാപ്പു പറയണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ഐ പി അബ്‌ദുസ്സലാം, ജ്‌അഫര്‍ വാണിമേല്‍, അബ്‌ദുസ്സലാം മുട്ടില്‍, ഇസ്‌മാഈല്‍ കരിയാട്, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു. വിശ്വാസരംഗത്തെ ചൂഷണങ്ങള്‍ ചെറുക്കുക -സി പി ഉമര്‍സുല്ലമി
Wednesday, January 19, 2011
Wednesday, January 5, 2011
| ||
| |
--
Subscribe to:
Posts (Atom)