Saturday, November 23, 2013

തലക്കെട്ട് ചേര്‍ക്കുക

Sunday, June 30, 2013

ഖാലി ദ് സാഹിബ്ന്     സുഖം ആണല്ലോ ?   യുവത യുടേ  ബുക്ക് പുതിയ ത് കൊട്ത്ത്  വിടണം  യുവതയുടെ  സെക്കട്രി  മെയില  അയച്ചിരിന്നല്ലോ ?  കാഷ്  ഉടനെ  അയക്കുന്നതാണ പി  മ്മ്  എ ( വിശ സി ) എല്ലാ പതിപ്പും  കുടുതല  വേണം 

x

മലയാളി യുവതിയെ കുവൈത്തില്‍ നിന്നും ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു സൗദിയിലേക്ക്‌ കൊണ്ട് പോയതായി സംശയം. കണ്‍മുന്നില്‍ വെച്ച് പൊലീസ് പിടിച്ചുകൊണ്ടു പോയ യുവതിയെ അന്വേഷിച്ച് വിവിധ കേന്ദ്രങ്ങള്‍ കയറി ഇറങ്ങുകയാണ് ഭര്‍ത്താവ്. കുവൈത്ത് കോടതി അങ്കണത്തില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
2012 ജൂണിലാണ് തിരുവനന്തപുരം സ്വദേശി സഫീര്‍ഖാന്‍ ഭാര്യ നുസൈഫ ബീവിയെ കുവൈത്തിലേയ്ക്കു കൊണ്ടുവരുന്നത്. ഈ മാസം 12 നാണ് കുവൈത്ത് കോടതി അങ്കണത്തില്‍ നിന്നു യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്. മുമ്പ് ഇവര്‍ സൗദി അറേബ്യയില്‍ ജോലിക്കു നിന്നിരുന്ന വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നു യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. എംബസിയില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല

Monday, November 5, 2012

Sunday, October 28, 2012

എല്ലാ മനുഷ്യരെയും സ്നേഹിച്ചും ബഹുമാനിച്ചും വിശ്യമാനവികത ഉയര്‍ത്തിപ്പിടിക്കുക. ഡോ. ഹുസൈന്‍ മടവൂര്‍
==============================
==================
മസ്കറ്റ്: ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും വിഷയ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജന.സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസി സമൂഹമാണ് അവിടങ്ങളിലെ യഥാര്‍ത്ഥ അമ്ബാസടര്‍മാരെന്നും അതിനാല്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്റെ യഷസ്സുയര്ത്താന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റൂവി ഫാമിലി ഷോപ്പിംഗ്‌ സെന്റര്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി പങ്കുകൊണ്ടു

Thursday, October 25, 2012

ഹിജ്‌റ വര്‍ഷം പത്തില്‍ നബി തിരുമേനി ഹജ്ജ് നിര്‍വഹിച്ചു. കൂടെ ലക്ഷത്തിലേറെ അനുയായികളുമുണ്ടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ 'ഉര്‍നാ' താഴ്‌വരയില്‍ വെച്ച് നബി തിരുമേനി, വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. 'ഖസ്‌വാ' എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതു ബിന്‍ ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരിലറിയപ്പെടുന്ന ഈ അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു:

'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.' ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി! 'വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലമാക്കിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുകയില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേ്‌പ്പെടാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശത്തിന് സാക്ഷിയായവര്‍ അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.'
ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ കുവൈറ്റ്‌ ഫൈഹ യുനിറ്റ്‌ 

Thursday, October 18, 2012

മുജാഹിദുകള്‍ : കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവ

കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവരാണ്‌ മുജാഹിദുകള്‍. മാലമൗലൂദുകള്‍ക്കും ഖാലഖീല കള്‍ക്കും പിന്നാലെപ്പോയ സമുദായത്തിന്‌, ഖുര്‍ആനും സുന്നത്തുമാണ്‌ പ്രമാണമെന്നും അവയില്‍ നിന്നേ പ്രകാശത്തിലേക്കെത്താന്‍ മാര്‍ഗം ലഭിക്കുകയുള്ളൂവെന്നും പഠിപ്പിച്ചത്‌ മുജാഹിദുകളായിരുന്നു.

പള്ളി മിമ്പറുകളില്‍ കയറുമ്പോള്‍ ഖത്തീബിന്റെ കയ്യിലുള്ള മരവാളിന്‌ യാതൊരു പ്രസക്തിയുമില്ലെന്ന്‌ തിരിച്ചറിഞ്ഞ മുജാഹിദുകള്‍ക്ക്‌ അത്‌ വലിച്ചെറിഞ്ഞ പാരമ്പര്യമാണുള്ളത്‌. അറബിയില്‍ നടത്തുന്ന ഖുതുബ സാധാരണക്കാരന്‌ തിരിയാത്തതിനാല്‍ അത്‌ മലയാളത്തിലാക്കിയവരാണ്‌ നാം. ജിന്നും, പിശാചും, കുട്ടിച്ചാത്തനും, ഒടിയനും പോലുള്ളവയെ വെളിച്ചത്തിന്റെ സഹായത്തോടെ ആട്ടിയോടിച്ച പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനമാണിത്‌. എന്നാല്‍ ഒരു നൂറ്റാണ്ട്‌ ആയപ്പോഴേക്കും പലരും തിരിച്ചുനടത്തം ആരംഭിച്ചുകഴിഞ്ഞു.

ജിന്ന്‌ മനുഷ്യശരീരത്തില്‍ കയറിക്കൂടും, മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടും, മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തും, അവര്‍ക്ക്‌ മനുഷ്യരില്‍ കുട്ടികളുണ്ടാകും, ജിന്ന്‌ മനുഷ്യന്‌ രോഗമുണ്ടാക്കും, വാഹനാപകടങ്ങളില്‍ നിന്ന്‌ മനുഷ്യരെ രക്ഷപ്പെടുത്തും, മനുഷ്യരെ നന്മയിലേക്ക്‌ വഴിനടത്തും, നാം കല്ലെറിയുമ്പോഴും വടിവീശുമ്പോഴും ചുടുവെള്ളം പുറത്തേക്കൊഴിക്കുമ്പോഴും ജിന്നുകളുടെ ശരീരത്തില്‍ തട്ടി അവക്ക്‌ പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യും, ജിന്നുകള്‍ ഇതിന്‌ മനുഷ്യരോട്‌ പ്രതികാരം ചെയ്യും, ജിന്ന്‌ പെണ്‍കുട്ടികളുടെ മുഖം വലിച്ചുനീട്ടി വികൃതമാക്കി തോന്നിപ്പിച്ച്‌ വിവാഹം മുടക്കും, ഗര്‍ഭാശയങ്ങളില്‍ കയറിയിരുന്ന്‌ ഗര്‍ഭം മുടക്കും, സിറ്റൗട്ടുകളിലും മറ്റും വന്നിരുന്ന്‌ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തും, തന്റെ ഇഷ്‌ടക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങളൊക്കെ നല്‍കും, നിമിഷനേരം കൊണ്ട്‌ ജര്‍മനിയില്‍ നിന്ന്‌ മരുന്നെത്തിക്കാനും ഭാരമുളള സാധനങ്ങള്‍ വഹിച്ച്‌ കൊണ്ടുവരാനും കഴിയും, വിഗ്രഹങ്ങളെ സംസാരിപ്പിക്കുകയും രക്തമൊലിപ്പിക്കുകയുമൊക്കെ ചെയ്യും തുടങ്ങിയ നൂറ്‌ കണക്കിന്‌ വികല വാദങ്ങള്‍ ഹദീസുകളും ആയത്തുകളുമൊക്കെ ദുര്‍വ്യാഖ്യാനം ചെയ്‌തു മുജാഹിദുകളെ പഠിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ 2002നു മുമ്പ് മുജാഹിദ് ആദ൪ശം സ്വീകരിച്ചവരില്‍ അധികവും ഈ വാദങ്ങളെ തള്ളിയെങ്കിലും, പ്രസ്ഥാന ചരിത്രം അറിയാത്ത പിള൪പ്പിന് ശേഷം മുജാഹിദുകളായ ചിലരെ ഈ ജിന്ന് കച്ചവടത്തില്‍ കൂടെ കൂട്ടാ൯ അവ൪ക്കു സാദിച്ചിട്ടുണ്ട് .

ജിന്ന്‌... എന്താണത്‌? മലക്ക്‌, മനുഷ്യന്‍, ജന്തുക്കള്‍ മുതലായ വര്‍ഗങ്ങളെപ്പോലെ അല്ലാഹു സൃഷ്‌ടിച്ച ഒരു ജീവിവംശം. മനുഷ്യരെപ്പോലെയും ജന്തുക്കളെപ്പോലെയുമുള്ള സൃഷ്‌ടികളല്ല. മാലാഖമാരെപ്പോലെ, നമ്മുടെ ദൃഷ്‌ടിക്ക്‌ ഗോചരമല്ലാത്ത സൃഷ്‌ടികള്‍. മലക്കുകളെക്കുറിച്ചെന്ന പോലെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്ക്‌ ഒന്നുമറിയാത്ത ഒരു ലോകമാണ്‌ ജിന്നുകളുടേത്‌. ഖുര്‍ആനും നബിചര്യയും പറഞ്ഞതിന്റെ രത്‌നച്ചുരുക്കമിതാണ്‌. മലക്ക്‌ പ്രകാശത്തില്‍ നിന്നും ജിന്ന്‌ തീജ്വാലയില്‍ നിന്നും മനുഷ്യന്‍ കളിമണ്ണില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടു. ജിന്നുകള്‍ക്ക്‌ മനുഷ്യരെപ്പോലെ നിയമങ്ങള്‍ ബാധകം. രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിധേയം. വേദഗ്രന്ഥവും പ്രവാചകനും അവര്‍ക്കും ബാധകം. ഇബ്‌ലീസ്‌ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണ്‌. അതിന്റെ സത്തയോ ഗുണവിശേഷണങ്ങളോ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്കറിയില്ല. പദാര്‍ഥലോകത്തെ ജീവികളല്ലാത്തതിനാല്‍ ശാസ്‌ത്രത്തിനും ഗവേഷണത്തിനും `ജിന്ന്‌' വിഷയമാകുന്നില്ല. സ്വഹാബിമാര്‍ ആരും തന്നെ ഈ വിഷയത്തില്‍ ഏറെ സംശയങ്ങള്‍ ഉന്നയിച്ചിട്ടില്ല. പ്രവാചകന്‍ വിശദീകരിച്ചുമില്ല. ആയതിനാല്‍ അതിനപ്പുറം നമ്മളും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നതാണ്‌ സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്‌) നിലപാട്‌.

`സലഫ്‌'ന്റെ ഈ നിലപാട്‌ ജനങ്ങളെ പഠിപ്പിച്ചവരാണ്‌ മുജാഹിദുകള്‍ അഥവാ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. ഇത്‌ പഠിപ്പിക്കേണ്ടി വന്ന ഒരു പശ്ചാത്തലമുണ്ട്‌. പ്രമാണങ്ങളെപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര സമൂഹങ്ങളില്‍ നിന്ന്‌ വിശ്വാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്‌കാരിക കുഴമറിയില്‍ നടന്ന മുസ്‌ലിം സമൂഹം നിരവധി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതപ്രേത യക്ഷികള്‍ തുടങ്ങി നിരവധി അഭൗമ സാങ്കല്‌പിക സൃഷ്‌ടികളെ ഭയപ്പെട്ടും ആ ഭയാശങ്കകള്‍ നീക്കാനായി മന്ത്രതന്ത്ര ഏലസും ചരടും തേടി സിദ്ധ കോമരങ്ങളുടെയും ജ്യോത്സ്യ പുരോഹിതന്മാരുടെയും അടുക്കല്‍ ഭജനമിരിക്കുകയും ചെയ്‌തിരുന്നു. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകളും ഈ വിശ്വാസങ്ങളെല്ലാം വച്ചുപുലര്‍ത്തിയിരുന്നു. അവയുടെ മുസ്‌ലിംപതിപ്പുകളായിരുന്നു ജിന്നും ചൈത്താനും. ജിന്ന്‌ കൂടലും ചെകുത്താന്‍ ബാധയും അടിച്ചിറക്കലും ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില്‍ നടമാടി. വിഭാഗീയതയോ വര്‍ഗീയതയോ ഇല്ലാതെ (!) ഭവനങ്ങളില്‍ ഹോമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും കോമരവും തെയ്യവും തിറയും ജാറവും എല്ലാം സജീവമായി നിലനിന്നിരുന്ന കാലം.

ഈ വിശ്വാസ സാംസ്‌കാരികാധപ്പതനത്തില്‍ നിന്ന്‌ പ്രമാണബദ്ധമായി മുസ്‌ലിംസമൂഹത്തെ രക്ഷിച്ചെടുത്ത്‌ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പാതയിലേക്ക്‌ വഴിനടത്താന്‍ വേണ്ടിവന്ന യഥാര്‍ഥ ജിഹാദായിരുന്നു ഇസ്‌ലാഹീ പ്രവര്‍ത്തനം അഥവാ നവോത്ഥാനം. മലക്ക്‌, ജിന്ന്‌, ശൈത്വാന്‍ ഇവ എന്താണെന്നും വിശുദ്ധഖുര്‍ആന്‍ ഇവയെപ്പറ്റി പറഞ്ഞതെന്താണെന്നും അവയുമായി മനുഷ്യന്‍ ഏതു തരത്തില്‍ ബന്ധപ്പെടുന്നു എന്നും പ്രമാണങ്ങളില്‍ നിന്നുകൊണ്ട്‌ ഇസ്വ്‌ലാഹീ നായകന്മാര്‍ ജനങ്ങളെ പഠിപ്പിച്ചു. പതിറ്റാണ്ടുകളുടെ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി മുസ്‌ലിം സാമാന്യജനം അന്ധവിശ്വാസങ്ങള്‍ (ഒട്ടൊക്കെ) കൈവെടിഞ്ഞു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അല്ലാതെ യാതൊന്നിനെയും ഭയപ്പെടാനില്ലെന്നും യാതൊന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നുമുള്ള നിര്‍മലമായ തൗഹീദ്‌ ഉള്‍ക്കൊണ്ട ലക്ഷക്കണക്കിന്‌ മുവഹ്‌ഹിദുകള്‍ കേരളത്തിലുണ്ടായി. അവരുടെ `കാറ്റേറ്റവരില്‍' നിന്നു പോലും അന്ധവിശ്വാസം പടികടന്നു. തൗഹീദും പരലോക വിശ്വാസവുമായിരുന്നു അവരെ നയിച്ചത്‌. വിശുദ്ധ ഖുര്‍ആനും നബിചര്യയുമായിരുന്നു അവരുടെ ആയുധം. ഇതായിരുന്നു നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌. ആദര്‍ശ എതാരാളികള്‍ പോലും അംഗീകരിക്കുന്നു, യാഥാര്‍ഥ്യം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ഒരു നവോത്ഥാന നൂറ്റാണ്ടിലെ അന്ത്യദശകം കടന്നുപോയത്‌ സത്യവിശ്വാസിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തുകൊണ്ടാണ്‌. ഏതൊരു മിമ്പറില്‍ നിന്നാണോ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തൗഹീദിന്റെ കിരണങ്ങള്‍ പ്രസരിച്ചത്‌, അതേ മിമ്പറില്‍ നിന്നുതന്നെ പഴയ അന്ധവിശ്വാസം അതേപടി പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ്‌ ഇസ്വ്‌ലാഹീ കേരളത്തിന്‌ പറയാനുള്ളത്‌. (വ്യക്തികളെയും പ്രദേശങ്ങളെയും പരാമര്‍ശിക്കുന്നില്ല) ജിന്ന്‌പേടി, സിഹ്‌റ്‌പേടി, ചൈത്താന്‍പേടി, അടിച്ചിറക്കല്‍ പ്രചോദനം, ശകുനപ്പിഴപ്പേടി എന്നിത്യാദിയെല്ലാം `മുജാഹിദു പണ്ഡിതന്‍'മാര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ മുവഹ്‌ഹിദുകളായ അന്ധവിശ്വാസികളെ വളര്‍ത്തിയെടുക്കാന്‍ ഈ നവ യാഥാസ്ഥിതികതയ്‌ക്കു കഴിഞ്ഞു. ജിന്ന്‌ വിവാദമായിരുന്നു ഇതിന്റെ ആണിക്കല്ല്‌.

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ആരെയും വിളിച്ചുതേടാന്‍ പാടില്ല എന്ന്‌ ഒരു നൂറ്റാണ്ട്‌ പഠിപ്പിച്ചവരുടെ പിന്‍ഗാമികളില്‍ ഒരു പറ്റം അതിന്‌ പാഠഭേദം വരുത്തി. സൃഷ്‌ടികളുടെ കഴിവിന്‌ എന്നാക്കി. അഭൗതിക ലോകത്തെ ജിന്നിനെ പദാര്‍ഥ ലോകത്തേക്കാനയിച്ചു. അതിന്റെ കൂടെ കഴിഞ്ഞ നൂറ്റാണ്ടില്‍ കൈയൊഴിച്ച അന്ധവിശ്വാസങ്ങളെയും പുരനാനയിച്ചു. ഖുര്‍ആന്‍ ആശയങ്ങള്‍ പഠിപ്പിച്ചേടത്ത്‌ `മുജാഹിദുകള്‍' തന്നെ ഖുര്‍ആന്‍ തെറാപ്പി എന്ന പേരില്‍ ജിന്നിനെ അടിച്ചിറക്കല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു! ചരിത്രം മാപ്പു നല്‌കാത്ത ഈ പാതകം കൈയും കെട്ടി നോക്കിനിന്ന ഒരു വിഭാഗം നേതാക്കന്മാര്‍ പ്രബുദ്ധരായ ഇസ്വ്‌ലാഹീ സമൂഹത്തെ നയിച്ചത്‌ വിപരീത ദിശയിലേക്കായിരുന്നു. അഥവാ നവോത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ്‌ കഴിഞ്ഞ പത്തുവര്‍ഷം നാം കണ്ടത്‌. പത്തു വര്‍ഷം മുന്‍പ്‌ പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ആദര്‍ശപരമായ ഒരു ധ്രുവീകരണം അധികമാരും അറിഞ്ഞില്ല.

ശരിയായ തൗഹീദ്‌ പ്രബോധനം ചെയ്‌തിരുന്ന ഒരു പ്രസ്ഥാനത്തെ നിര്‍ദാക്ഷിണ്യം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ അന്ധവിശ്വാസ പ്രചാരണങ്ങളുടെ പേരില്‍ വീണ്ടും പിളര്‍ന്നിരിക്കുന്നു. ഇല്ലാത്ത ആദര്‍ശവ്യതിയാനം ആരോപിച്ച്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ കമ്മിറ്റിയുണ്ടാക്കുകയും അവരിലൂടെ ആദര്‍ശം വളര്‍ത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തവരാണിവര്‍. ഈ അഡ്‌ഹോക്കിലെ വൈ.പ്രസിഡന്റാണ്‌ ഇപ്പോള്‍ പുറത്താക്കപ്പെട്ട കെ കെ സക്കരിയ്യ. തൗഹീദ്‌ പ്രബോധനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി എന്ന ഒറ്റക്കാരണം പറഞ്ഞാണ്‌ ഇവര്‍ ഐ എസ്‌ എമ്മിനെതിരെ നടപടിയെടുത്തത്‌. എന്നാല്‍ ഇപ്പോഴോ? അന്നു തന്നെ ഭിന്നിപ്പുവിഭാഗത്തിനു വ്യതിയാനം നേരിട്ടിരുന്നു. ഇത്‌ മറച്ചുവെക്കാനാണ്‌ ഐ എസ്‌ എമ്മിനെതിരെ വ്യതിയാനാരോപണം നടത്തിയത്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

അള്‍ട്രാ സലഫിസവുമായി നടക്കുന്ന സുബൈ൪ മങ്കടയുടെ അത്തിക്കാട്ടുകാരും ഭിന്നിപ്പിന്റെ വക്കിലാണിപ്പോള്‍. നേതാവിന്റെ ചെയ്‌തികളെ ചോദ്യം ചെയ്‌ത്‌ ചിലരൊക്കെ രംഗത്തുവന്നിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഒന്നുകില്‍ നേതാവ്‌ ഗവണ്‍മെന്റ്‌ ജോലി രാജിവെച്ച്‌ വല്ല ആടിനെയും മേയ്‌ച്ച്‌ വല്ല തെരുവു കച്ചവടവും നടത്തി ജീവിക്കണം. കച്ചവടം നടത്തലും സുന്നത്താണെന്നാണല്ലോ അനുയായികളെ പഠിപ്പിച്ചുവിട്ടത്‌. ഏതായാലും അത്തിക്കാട്ടെ ഇടയന്മാര്‍ നേതാവിനെ ചോദ്യം ചെയ്‌തു തുടങ്ങിയിരിക്കുന്നു.
സംഘടനയെ അധികാരത്തിന്നും സ്വാര്‍ത്ഥ താള്‍പര്യങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്ത ഒരുപറ്റം കുബുദ്ധികളായ പണ്ഡിതര്‍ സത്യത്തെ മറച്ചുവെച്ച് പ്രജണ്ടമായ പ്രചാരണങ്ങള്‍ നടത്തുകയും, ചില൪ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ പോലും ഫത്‌വകള്‍ നല്‍കുകയും, യഥാര്‍ത്ഥ മുജാഹിദുകളെ വാര്‍ത്തെടുക്കാന്‍ രാപ്പകല്‍ പണി എടുക്കുന്ന പാവം പണ്ഡിതന്‍മാരുടെ ഇല്ലാത്ത ന്യുനതകള്‍ കെട്ടി ചമച്ച് നൂറു കണക്കിന്ന്‍ പേജുള്ള ബുക്കുകളാക്കി അറബി ശൈക്കന്‍മാര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ മിമ്പറുകളില്‍ നിന്നും മറ്റും വിളിച്ചു പറയുന്നു "കാലൂ സലാമ". ഇനി എന്തെല്ലാം കാണാനും   കേള്‍ക്കാനും കിടക്കുന്നു.
നവോത്ഥാനത്തിന്‍റെ നൂറ്റാണ്ടും, നവയാഥാസ്ഥിതികതയുടെ പതിറ്റാണ്ടും
ഐ.ഐ.സി കുവൈത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ കാംപയിന്‍
 2012 October to December  www.iickuwait.com