Saturday, April 30, 2011
Friday, April 29, 2011
മ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്തു ഒരു വെബ് ബ്രൌസര്‍ വഴി 'ജാലകം' തുറക്കുന്ന ഒരു വ്യക്തി അത് വഴി ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുക സ്വാഭാവികം ...അച്ചടി മാദ്ധ്യമ രംഗത്തെ സംപുഷ്ടത ഇവിടെ കിട്ടില്ല ...കാരണം ചുരുങ്ങിയ സമയം മാത്രമാണ് ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുക പതിവ് . ആ ചുരുങ്ങിയ സമയം കൊണ്ട് ഒരു 'ജാലകത്തില്‍' മാത്രം അവര്‍ ചിലവഴിക്കില്ല.പൊതുവേ നീണ്ട എഴുത്തുകള്‍ വായിച്ചു സാഹിത്യം ആസ്വദിക്കുക എന്നത് അത് കൊണ്ട് തന്നെ സാധ്യവും അല്ല .(അതിനു സമയം കണ്ടെത്തുന്നവരും ഉണ്ടാകാം ) .തങ്ങളുടെ മികച്ച രചനകള്‍ വായിച്ചു വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇന്റര്‍നെറ്റ് വഴി ബ്ലോഗ് എഴുതുന്നവരിലും ഉണ്ട് . എന്നാല്‍ ബ്ലോഗിന്റെതായ ചില പ്രത്യേകതകള്‍ മൂലം മികച്ച രചനകള്‍ക്ക് കൂടുതല്‍ വായനക്കാരെ ലഭിക്കാതെ വരാറുണ്ട് . പ്രചാരണ രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ കൂടി ഒരു എഴുത്തുകാരന്‍ സ്വായത്തമാക്കി അത് പ്രയോഗിക്കുവാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇതിനെ മറികടക്കുവാനും കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ രചനകളെ എത്തിക്കുവാനും കഴിയൂ ...(അതാണ് അച്ചടി മാധ്യമത്തില്‍ നിന്നും ബ്ലോഗിനെ വേറിട്ട് നിര്‍ത്തുന്ന ഒരു പ്രധാന ഘടകം .) അതിനു ശ്രമിക്കാതെ തങ്ങളുടേതായ ഒരു പാര്‍ശ്വ വൃന്ദത്തെ ശ്രിഷ്ടിചെടുക്കുന്നതിനാണ് നിര്‍ ഭാഗ്യവശാല്‍ പലരും ശ്രമിക്കുന്നത് ... തങ്ങളുടെ ഏതെങ്കിലുമൊക്കെ നിലപാടിനോട് വിയോജിക്കുന്നവരെയോ , അല്ലെങ്കില്‍ വിയോജിപ്പുള്ളവര്‍ എന്ന് തോന്നുന്നവരെയോ ഒക്കെ അപഹസിക്കുവാനും ,മോശക്കാരായി ചിത്രീകരിക്കുവാനും ചിലര്‍ ശ്രമിച്ച നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിനോടുള്ള പ്രതികരണമാണ് ഈ വരയില്‍ കണ്ടത് . ഇനി മേലില്‍ ഒരാളും ഇങ്ങനെ പരസ്യമായി അപഹസിക്കപ്പെട്ടു കൂടാ .. ബ്ലോഗ്ഗെര്‍മാരെ പ്രവാസികളെന്നും , സ്വദേശികളെന്നും മറ്റും വേര്‍തിരിക്കുവാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ നമുക്ക് കരുതിയിരിക്കാം ..ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കുവാന്‍ ചിലര്‍ ഉപയോഗിക്കുന്ന പദങ്ങളായി അവ മാറിപ്പോയിരിക്കുന്നു ...അകമ്പാടതിനെതിരായ വ്യക്തിഹത്യക്കെതിര്ല്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനോടൊപ്പം ഇത്തരം പ്രവനതകല്‍ക്കെതിര്ല്‍ ശക്തമായി പ്രതികരിച്ചു മുളയിലെ നുള്ളിക്കളഞ്ഞ നല്ലവരായ ബ്ലോഗ്ഗെര്സിനു അഭിനന്ദനങ്ങള്‍ ....:)
Wednesday, April 27, 2011
രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം... > *ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ > ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ > സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും > പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ > പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ > പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് > രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് > അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ > രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ > എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ > സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ > 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ > മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് > വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി.മകളുടെ പിറകെയുള്ളവനെ > കണ്ടെത്തണമെന്ന > വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ > ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് > നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് > തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ > യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ > കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു. * > *ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ് > മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ > അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി > അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് > മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് > ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, > എല്ലാ സ്വപ്‌നങ്ങളും > തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍. * > > * **** * > > *തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ > ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ > നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ > പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും > പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ > പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ > ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് > തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ > ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും > രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, > സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ > കമ്പ്യൂട്ടര്‍.തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന > പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ > സ്വന്തമാക്കാമെന്നകണക്കുകൂട്ടലില്‍ > പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ > എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ > തിരിച്ചറിഞ്ഞത്.* > > * **** * > > *വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന > വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. > പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു > കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് > പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ > സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ > തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ > പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ > വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി > സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ > നല്‍കിയ > മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ > മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് > പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ > നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് > അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ > സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം > തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു. * > * * > * **** * > > *പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. > പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് > മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും > പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. > വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. > പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. > വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര > അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ > ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് > തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ > കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ > കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ > ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു > പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് > കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ > നിന്നാണ്.
Sunday, April 24, 2011
മാലോകരെ പുട്ടപര്‍ത്തിയിലെ ദൈവം ഇഹലോകവാസം വെടിഞ്ഞു എന്ന് ചാനല്‍ വാര്‍ത്ത, സായി ഭക്തരുടെ ദുഃഖത്തില്‍ നമുക്കും പങ്കു ചേരാം,ചാനല് വാര്‍ത്ത പ്രകാരം ലക്ഷങ്ങളാണ് സായിബാബയെ ആരാധിച്ചിരുന്നത്, ഈ ആളുകള്‍ ഇനി എന്ത് ചെയ്യും അവരുടെ പ്രയാസങ്ങളും ദുരിതങ്ങളും അകറ്റാന്‍ വേണ്ടി ആരോട് പ്രാര്‍തിക്കും, അവര്‍ ആരാധിച്ചിരുന്ന ദൈവത്തിനു(സോറി,ബാബയ്ക്ക്) ഇനി മറ്റൊരു പിന്ഗാമിയെപ്രതീക്ഷിക്കുന്നോ അവര്‍.....? അതോ നാല്‍പ്പതിനായിരം കോടിക്ക് വേണ്ടി കടി പിടി കൂടുമോ ...?മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്ന ഇനിയും എത്രയോ സഹോദരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് , ചിന്തിക്കുന്ന ആളുകള്‍ ,ബുദ്ധി ആരുടെ മുന്‍പിലും പണയം വെച്ചിട്ടില്ലാത്തവര്‍ മനസ്സിലാക്കട്ടെ, യദാര്‍ത്ഥ ദൈവത്തിനു മരണമില്ല,നമ്മെ സൃഷ്‌ടിച്ച നമ്മുടെ പിതാക്കളെ സൃഷ്‌ടിച്ച ബാബയും അമ്മയെയും തങ്ങന്മാരെയും ബീവിമാരെയും സ്രഷ്ടിച്ച ജാദി മത ഭേദമന്യ വെള്ളവും വായുവും വെളിച്ചവും നല്‍കുന്ന ഈ ലോകത്തിന്റെ സൃഷ്ടാവായ,ഒരിക്കലും മരണമില്ലാത്ത ഏകനായ ദൈവത്തോടാവട്ടെ നമ്മുടെ വഴിപാടുകളും പ്രാര്‍ത്ഥനകളും സഹായം തേടലും, ദൈവം തമ്പുരാന്‍ നമ്മെയെല്ലവരേയും കാത്തു രക്ഷിക്കുമാരവട്ടെ
Wednesday, April 20, 2011
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍, മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. നിസ്സംശയം, തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് (നിന്‍റെ) മടക്കം. [അദ്ധ്യായം 96 അലഖ് 1 -8]
Monday, April 11, 2011
Thursday, April 7, 2011
Wednesday, April 6, 2011
അല്ലാഹുവിനോട് മത്സരിക്കുന്നവര്‍ 0Share 0 അബുഹുറൈറ(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറഞ്ഞു: "അഹംഭാവം എന്‍റെ ശിരോവസ്ത്രവും മഹത്വം എന്റെ ഉടുവസ്ത്രവുമാകുന്നു. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ആരെങ്കിലും എന്നോട് മത്സരിച്ചാല്‍ ഞാന്‍ അവനെ അഗ്നിയില്‍ ഏറിയും" (അബുദാവൂദ്, ഇബ്നുമാജ, അഹ്മദ്) അഹങ്കാരത്തിന്റെ ഗൌരവം മസ്സിലാക്കാന്‍ നബി(സ) നമ്മെ പഠിപ്പിച്ച ഹദീസാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. "ഞാന്‍ തന്നെയാണ് വലുത്' എന്ന ഭാവമാണ് അഹംഭാവത്തിന്റെ പച്ചയായ ഭാഷ. ഒരാളുടെ മനസ്സില്‍ അണ്തൂക്കം ഈമാന്‍ ഉണ്ടെങ്കില്‍ അയാളുടെ മനസ്സില്‍ അഹംഭാവം ഉണ്ടാകില്ല. അതുകൊണ്ടാണ് അണ്‌തൂക്കം ഈമാന്‍ ഉണ്ടെങ്കില്‍ നരകത്തില്‍ പ്രവേശിക്കില്ല എന്നും അണ്‌തൂക്കം അഹംഭാവം ഉണ്ടെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലാ എന്നും നബി(സ) പഠിപ്പിച്ചത്. അഹംഭാവത്തിന്റെ കാര്യം പറയുമ്പോള്‍ വസ്ത്രത്തിന്റെ കാര്യം പറയാതിരിക്കാന്‍ വയ്യ. നബി(സ) പഠിപ്പിച്ചത് പോലെയാണോ നാം വസ്ത്രം ധരിക്കുന്നത്? ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ) അരുളി: "വല്ലവനും അഹങ്കാരത്തോട് കൂടി തന്‍റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്‍റെ നേരെ നോക്കുകയില്ല". അപ്പോള്‍ അബൂബക്കര്‍ (റ) പറഞ്ഞു: 'നബിയെ, എന്‍റെ തുണിയുടെ ഒരു ഭാഗം നിലത്തു പതിക്കാരുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ'. അപ്പോള്‍ നബി (സ) അരുളി : "നീയത് അഹങ്കാരത്തോട് കൂടി ചെയ്യുന്നവരില്‍ പെട്ടവനല്ല" [ബുഖാരി]. ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ) അരുളി: "അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്. അവയില്‍ നിന്നും വല്ലതും അഹന്ത കൊണ്ട് വലിച്ചിഴക്കുന്നപക്ഷം അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല"[അബൂദാവൂദ്, നസാഈ]. ഇബ്നു ഉമര്‍ (റ) പറയുന്നു : ഞാന്‍ ഒരിക്കല്‍ നബി (സ)യുടെ അരികില്‍ നടന്നു ചെന്നു. എന്‍റെ മുണ്ട് അല്‍പ്പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു : "അബ്ദുല്ലാ, നിന്‍റെ മുണ്ട് പൊക്കിയുടുക്കൂ". ഞാന്‍ അത് പൊക്കിയുടുത്തു. വീണ്ടും നബി (സ) പറഞ്ഞു : അല്‍പ്പം കൂടി പൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ ചെയ്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചു പോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെയെന്നു ഞാന്‍ മറുപടി കൊടുത്തു' [മുസ്ലിം]. ഇത് പറയുമ്പോള്‍ ഞങ്ങള്‍ അത് അഹംഭാവത്തോടെ ചെയ്യുന്നതല്ല എന്ന് പറയുന്നവരുണ്ട്. പിന്നെ എന്താണ് നമുക്ക് റസൂല്‍(സ)യെ പിന്തുടരാനുള്ള തടസ്സം. റസൂല്‍(സ)യുടെ ഉപദേശത്തെ കേട്ടില്ല എന്ന് നടിക്കുന്നത് തന്നെ അഹങ്കാരം അല്ലേ. നമ്മള്‍ തെറ്റി പോകരുത് എന്നുള്ളത് കൊണ്ടല്ലേ ഹലാലിന്റെ പരിധിവരെ നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യരുത് എന്ന് നമ്മളെ ഉപദേശിച്ചത്. പരിധിവരെ ചെയ്‌താല്‍ അത് ഹറാമിലേക്കുള്ള വഴി തുറക്കും. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. അല്ലാഹു പറയുന്നു : "ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്" [അദ്ധ്യായം 7 അഅ'റാഫ് 26]. by AA തെക്കില്‍ Email This BlogThis! Share to Twitter Share to Facebook Share to Google Buzz Labels: AA തെക്കില്‍, വസ്ത്രം Newer Post Older Post
Saturday, April 2, 2011
Subscribe to:
Posts (Atom)


