Wednesday, February 23, 2011
ജമാഅത്ത് രൂപീകരിക്കാന്‍ പോകുന്ന രാഷ്‌ട്രീയ സംഘടനയില്‍ അംഗമാകാന്‍ സലഫികളെ ക്ഷണിച്ചുകൊണ്ട് ആ സംഘടനയെ പ്രതിനിധീകരിച്ച് ചിലര്‍ കൊടിയത്തൂരില്‍ പ്രസംഗിച്ചതായി മാധ്യമം (ജനു. 26) പത്രത്തില്‍ വാര്‍ത്ത വായിച്ചു. മുജാഹിദുകള്‍ക്ക് ഏതു രാഷ്‌ട്രീയ സംഘടനയിലും അംഗമാകാന്‍ അനുവാദമുണ്ടല്ലോ എന്നാണ് ആ പ്രഭാഷകന്‍ ചോദിച്ചത്. ജമാഅത്ത്, എന്‍ ഡി എഫ് തുടങ്ങിയവര്‍ രൂപീകരിക്കുന്ന സംഘടനകളില്‍ മുജാഹിദുകള്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കുമോ? ഇ കെ ശൗക്കത്തലി ഓമശ്ശേരി ‘മുഖാമുഖ’ത്തില്‍ പലപ്പോഴും വിശദീകരിച്ചിട്ടുള്ളതുപോലെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായിത്തീരാത്ത രാഷ്‌ട്രീയ നിലപാട് മാത്രമേ മുജാഹിദുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകളെല്ലാം സ്വീകരിക്കാന്‍ പാടുള്ളൂ. ഏത് മുന്നണിയെ, കക്ഷിയെ, സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുമ്പോഴും ആ പിന്തുണകൊണ്ട് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എത്രത്തോളം നന്മ കൈവരും അല്ലെങ്കില്‍ എത്രത്തോളം തിന്മ ഒഴിവാകും എന്നാണ് ഉദ്ദേശശുദ്ധിയുള്ള മുസ്‌ലിംകള്‍ ചിന്തിക്കേണ്ടത്. ഏത് രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട് എന്നൊരു നിലപാട് ഇസ്‌ലാഹീപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്നതോ, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുത്താനിടയുള്ളതോ ആയ ഒരു രാഷ്‌ട്രീയ കക്ഷിയിലും മുജാഹിദുകള്‍ അംഗത്വമെടുക്കാന്‍ പാടില്ല. അല്ലാഹു ഹറാമാക്കാത്ത സാമ്പത്തിക ഇടപാടുകള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നതുപോലെ, അവന്‍ വിലക്കാത്ത ഭക്ഷണമേ കഴിക്കാന്‍ പാടുള്ളൂ എന്നതുപോലെ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത രാഷ്‌ട്രീയ നിലപാട് മാത്രമേ മുസ്‌ലിംകള്‍ക്ക് സ്വീകരിക്കാന്‍ പാടുള്ളൂ. ജമാഅത്തെ ഇസ്‌ലാമിയും എന്‍ ഡി എഫും രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ നന്മയാണോ തിന്മയാണോ ഉണ്ടാവുക എന്ന് അവരുടെ പ്രവര്‍ത്തനത്തിലൂടെയാണ് തെളിയേണ്ടത്. Category: എന്‍ ഡി എഫ്, ജമാഅത്തെ ഇസ്‌ലാമി Reactions:
file:///C:/Documents%20and%20Settings/SAAD/My%20Documents/Downloads/feb%2020.pdf
Saturday, February 12, 2011
അബൂബക്കര്‍ കാരക്കുന്ന് കോഴിക്കോട്: ഐ.എസ്.എം. മുന്‍ സംസ്ഥാന പ്രസിഡന്റും 'വര്‍ത്തമാനം' ദിനപത്രം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് (46) അന്തരിച്ചു. ജനശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം ഡയറക്ടറുമായിരുന്നു. കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍ക്കടവ് ആയിശുമ്മയുടെയും മകനാണ്. 1992 മുതല്‍ 1997 വരെ ഐ.എസ്.എം. സംസ്ഥാന സെക്രട്ടറിയായും 1998 മുതല്‍ 2006 വരെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വര്‍ത്തമാനം പത്രത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം 'ശബാബ്' വാരികയുടെ പത്രാധിപരായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും യുവത ബുക്ക് ഹൗസ് ഡയറക്ടറുമായിരുന്നു. 'ഇസ്‌ലാം' അഞ്ചു വോള്യങ്ങളില്‍ എന്ന വിജ്ഞാനകോശത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ദിവ്യദീപ്തി ഖുര്‍ആന്‍ കാവ്യാവിഷ്‌കാരത്തിന്റെ എഡിറ്ററുമാണ്. 'വീട്ടിനപ്പുറം ഒരു ലോകം', 'ലഘു ചിന്തകള്‍', 'സംഘടന സ്‌കൂള്‍' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഐ.എസ്.എം. പഠന ഗവേഷണ വിഭാഗമായ അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കേരള ഇസ്‌ലാമിക് സെമിനാര്‍, ആശയ സമന്വയം ബുക്‌സ് തുടങ്ങിയവ സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു. നിലമ്പൂര്‍ യത്തീംഖാന കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കേരള എസ്റ്റേറ്റ് ജി.എല്‍.പി. സ്‌കൂള്‍, ചേലക്കാട് ജി.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റബീബ അരീക്കോട്. മക്കള്‍: സഫ, മര്‍വ. സഹോദരങ്ങള്‍: മുഹമ്മദ്, അലി, നാസര്‍, നസീമ, ഫാത്തിമ, മുനീറ.
ഇസ്ലാഹി ചലനങ്ങള്‍: റബീഉല്‍അവ്വല്‍ islahimovement.blogspot.com ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ് തത്വത്തില്‍ ഊന്നിനിന്ന് ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ല
ഐ എസ് എം മുൻ പ്രസിഡന്റ് അബൂബക്കർ കാരക്കുന്ന് ഇഹലോകവാസം വെടിഞ്ഞ കാര്യം അറിഞ്ഞിരിക്കുമല്ലോ. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ. 1992 മുതൽ ഒന്നര പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ നേതൃത്വം ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനമാക്കി ഐ എസ് എമ്മിനെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. പ്രതിസന്ധിഘട്ടത്തിൽ പ്രസ്ഥാനത്തെ നയിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അവിസ്മരണീയമാണ്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞുകൊണ്ടുവേണം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകൾ രൂപീകരിക്കേണ്ടത് എന്നദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അബൂബക്കർ കാരക്കുന്ന് യാത്രയായി. അദ്ദേഹം വരച്ചിട്ട ദിശാരേഖ നമുക്ക് പ്രവർത്തന രംഗത്ത് കരുത്താകട്ടെ. ആവേശത്തോടെ പ്രവർത്തിക്കാനും അല്ലാഹുവിന്റെ പ്രീതിയിൽ അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ സംഗമിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ1991മുതല്‍ തുട ക്കം കുറിച്ച താ ഈബനതംകൊല്ലം പീറങ്ങി മൈതാനത്ത് വെച്ച നടന്ന സമ്മേളന ത്തിന്റെ സമയത്ത് പ്രാര്‍ത്ഥനനടന്നപ്പോള്‍ മാത്രമാണ അസുഖ അറിയുന്നത്
SAADKADALUR
ഏകനായ സാക്ഷാല്‍ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നും അവനു മാത്രമേ മനുഷ്യര്‍ തങ്ങളുടെ ആരാധനകളും പ്രാര്‍ഥനകളും കീഴ്‌വണക്കങ്ങളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്നുമുള്ള തൗഹീദ് തത്വത്തില്‍ ഊന്നിനിന്ന് ഖുര്‍ആനും സുന്നത്തും പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതനവോത്ഥാനവും അതിലൂടെ എല്ലാ തരത്തിലുമുള്ള സാമൂഹ്യ-ധാര്‍മിക- സാംസ്കാരിക നവോത്ഥാനവും വളര്‍ത്തിയെടുക്കുകയെന്ന സമഗ്രമായ ദൗത്യമാണ് ഇസ്ലാഹി പ്രസ്ഥാനം ഏറ്റെടുത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്
Monday, February 7, 2011
Thursday, February 3, 2011
കൊച്ചി: സംസ്ഥാനത്ത് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിനു സര്‍ക്കാര്‍ നല്കിയ അനുമതി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കോടതി തള്ളി. ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുന്നതു മതേതരത്വത്തിന് വിരുദ്ധമാണെന്നാരോപിച്ച് ഡോ.സുബ്രഹ്മണ്യം സ്വാമിയും പറവൂര്‍ സ്വദേശി ആര്.എസ്.ബാബുവും സമര്‍പ്പിച്ച ഹര്‍ജികളാണു തള്ളിയത്. ഹരജിാക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല
Wednesday, February 2, 2011
കേരള ഇസ്ലാഹി ക്ലാസ്സ് റൂമിലേക്ക് സ്വാഗതം.. മൈക്ക് എടുത്ത് ചോദിച്ച് സംശയങ്ങള് ദുരൂകരിക്കുക..സന്മാര്ഗ്ഗം പുല്കുക...... എല്ലാവര്ക്കും കേരള ഇസ്ലാഹി ക്ലാസ്സ് റൂമിലേക്ക്
Tuesday, February 1, 2011
Subscribe to:
Posts (Atom)

