വാക്കിന്‍റെ
ശക്തി അപാരം തന്നെ. ഒരു സമൂഹത്തെ ഇളക്കിമറിക്കാനും കത്തിപ്പടരുന്ന
രോഷാഗ്നിയെ പെട്ടെന്ന് കെടുത്താനും അതിന്നാകുന്നു. വാക്കിന്‍റെ മാധുര്യവും
ആകര്‍ഷകം തന്നെ. വേദന കൊണ്ട് പുളയുന്ന ഹൃദയങ്ങളെ ആശ്വാസത്തിന്‍റെ
തെളിനീരൊഴിച്ച് തണുപ്പിക്കാന്‍ വാക്കുകള്‍ മതി. അതേയവസരം രണ്ട് വ്യക്തികള്‍
തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ സ്വര്‍ണനൂല്‍ പൊട്ടിക്കാനും ഒറ്റ വാക്കിനു
കഴിയും. മനുഷ്യന്‍ ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ അതിന്‍റെ നന്മ -
തിന്മകളെക്കുറിച്ചു പൂര്‍ണ ബോധമുള്ളവനായിരിക്കണം.
വാക്കുകളാല്‍ വ്യക്തിഹത്യ നടത്തുന്നത് ഇന്ന് രാഷ്ട്രീയത്തില്‍ പ്രതിയോഗികളെ
തളര്‍ത്താന്‍ സ്വീകരിക്കുന്ന ഏറ്റവും ദുഷിച്ച മാര്‍ഗമാണ്. എന്നാല്‍
ഒരാളുടെ ജീവന്‍ അപഹരിക്കുകയോ സ്വത്വം നശിപ്പിക്കുകയോ ചെയ്യുന്നത് പോലുള്ള
മഹാപാപമാണ് മതത്തിന്‍റെ ദൃഷ്ട്ടിയില്‍ അഭിമാനത്തിനു കളങ്കമേല്‍പ്പിക്കലും. http://www.voiceofislah.com/ 2012/07/blog-post.html"
|
നല്ല കുറിപ്പിനു നന്ദി, റമദാൻ കരീം...
റമദാൻ മുബാറക്..!!