Friday, August 31, 2012

lahi Kerala‏ شارك رابط‏ റെയില്‍ പാളത്തില്‍ ബോംബ്് വെച്ചതെന്തിന്?‏:
"പിറവം റോഡ് റെയില്‍വെ സ്റ്റേഷന് സമീപം പാളത്തിനരികെ ടൈംബോംബ് സ്ഥാപിച്ച
സംഭവം വരിഞ്ഞുമുറുകുന്ന മനോവേദനയോടെയാണ് മലയാളക്കര കഴിഞ്ഞയാഴ്ച
ശ്രവിച്ചത്. ടൈംബോംബിന് പിറകില്‍ ലശ്ക്കറെ ത്വയ്യിബയോ അല്‍ഖാഇദയോ
ഇന്ത്യന്‍ മുജാഹിദീനോ എന്നൊക്കെ പ്രചരിപ്പിക്കാനൊരുങ്ങിയവരെ മുഴുവന്‍
നിരാശരാക്കിക്കൊണ്ട് സത്യം മെല്ലെ മെല്ലെ പുറത്തുവന്നതോടെയാണ് ശ്വാസം
നേരെ വീണത്.
സ്‌ഫോടകവസ്തു വെച്ച ചോറ്റുപാത്രത്തില്‍ നിന്ന് ഒരു വിലാസം ലഭിച്ചതോടെ
ഉറഞ്ഞുതുള്ളാന്‍ കച്ചമുറുക്കിയവരൊക്കെ വാള്‍ ഉറയില്‍ താഴ്ത്തി.

വര്‍ഗീയതയുടെ തീജ്വാലയില്‍ രാജ്യത്തെ വേവിച്ചെടുക്കാനുള്ള ശ്രമം
ശക്തമായത് ബി ജെ പി ഭരണത്തിലായിരുന്നു. യു പി എ അധികാരത്തില്‍ വന്നതിനു
ശേഷവും അതിന് പറയത്തക്ക മാറ്റമുണ്ടായില്ല എന്നതിന് തെളിവാണ് മലേഗാവ്,
അജ്മീര്‍, മക്കാ മസ്ജിദ് സംഭവങ്ങള്‍. നാടിന്റെ മതേതര മഹിമക്ക് ബലക്ഷയം
ബാധിക്കാന്‍ ഇടയാക്കുന്ന ഇത്തരം സമീപനങ്ങള്‍ പ്രബുദ്ധകേരളം ഒരിക്കലും
അനുവദിക്കരുത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കുകയുമരുത്. ന്യൂനപക്ഷമടക്കം
പ്രാന്തവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് താങ്ങായി, തണലായി
വര്‍ത്തിക്കാന്‍ മലയാളിക്ക് എന്നും കഴിയണം. റെയില്‍പാളത്തില്‍ ബോംബ്
വെച്ചത് ആരാണെന്നും എന്തിനാണെന്നുമുള്ള സത്യം പുറത്തുവരുമ്പോഴേ
പൊലീസിന്റെ നിഷ്പക്ഷതയും സത്യസന്ധതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടൂ.
http://varthamanam.com/index.php/editorial/21344-2012-08-30-17-04-

Wednesday, August 29, 2012

പുതിയ പാഠം. മദ്ദിന്റെ നിയമങ്ങള്‍ തുടര്‍ഭാഗം.
രണ്ടു കാരണങ്ങളാല്‍ اَلْمَدُّالْفَرْعِيُّ ഉണ്ടാകുന്നു
എന്ന് നാം ആദ്യം മനസ്സിലാക്കുക.
അവയില്‍ ഒന്നാമത്തെ കാരണം......

Thursday, August 23, 2012

പാരായണ നിയമങ്ങള്‍. പാഠം ഏഴ്. മദ്ദ്‍ (ദീര്‍ഘം)
റമദാനിനു ശേഷമുള്ള പുതിയ പാഠം.

http://www.saaleenam.com/2012/08/blog-post_22.html

Wednesday, August 22, 2012

ഇസ്ലാമിക ആദര്‍ശങ്ങള്‍ വളച്ചുകെട്ടില്ലാതെ, മുഖം നോക്കാതെ ,നിര്‍ഭയം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആധികാരിക ശബ്ദം - കേരള ഇസ്ലാഹി ക്ലാസ്സ്‌ റൂം..... റമളാന്‍ ഇടവേളയ്ക്കു ശേഷം കേരള ഇസ്ലാഹി ക്ലാസ്സ്‌ റൂം ലൈവ് പഠന ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു...എല്ലാ സഹോദരി സഹോദരന്‍ മാര്‍ക്കും ഈ വിവരം കൈമാറുക..വനിതാ വേദി, ഖുറാന്‍ പഠന ക്ലാസ്, ഹദീസ് ക്ലാസ്സ്‌,ഈമാന്‍ ക്ലാസ്, തജ് വീദു ക്ലാസ്....

Thursday, August 16, 2012


പുണ്യ മാസത്തിന് വിട;.... പുണ്യ കര്‍മ്മങ്ങള്‍ക്കോ?...

പ്രിയ സഹോദരീ സഹോദരങ്ങളെ, പുണ്യ റമദാന്‍മാസം നമ്മോടു ഒരിക്കല്‍ കൂടി വിട പറയുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ഏറെ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്.വെറുതെ ഒരു രസത്തിനല്ല..വളരെ കാര്യഗൌരവത്തോടെ... തികഞ്ഞ ആലോചനയോടെ...
 
തുടര്‍ന്നു വായിക്കാന്‍....   http://www.saaleenam.com/2012/08/blog-post_16.html?spref=fb

Tuesday, August 14, 2012

അസ്സമിലേത് വംശീയ കലാപം : ഡോ. ഹുസൈന്‍ മടവൂര്‍

2012 മെയ് 30ന് അസം ബ്രഹ്മപുത്രയ്ക്കു വടക്ക് കിഴക്കായി ഒരു മുസ്‌ലിം തൊഴിലാളി കൊല്ലപ്പെട്ടതു മുതലാണ് അസ്സമിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അസ്സമിന്റെ തലസ്ഥാന നഗരിയായ ഗോഹട്ടിയില്‍ നിന്ന് 250 കിലോമീറ്ററിലധികം അകലെയുള്ള പ്രദേശങ്ങളിലാണ് കലാപം ആദ്യം പൊട്ടിപുറപ്പെട്ടത്. 13-ാം നൂറ്റാണ്ട് മുതല്‍ അ

Monday, August 13, 2012

Copyright@ 2011 All rights reserved-Si

Thursday, August 9, 2012

Islahi Keralaشارك Islahi Keralaرابط‏: "പുണ്യങ്ങളുടെ പൂക്കാലം: ലൈലത്തുല്‍...‏": "റമദാന്‍ നമ്മോടു വിട വാങ്ങുകയായി. വീണ്ടും ഒരുപക്ഷെ നമ്മള്‍ക്കതിനെ കണ്ടുമുട്ടാന്‍ സാധ്യമാവണമെന്നില്ല. നമ്മുടെ ജീവിതത്തിലെ അവസാനത്തെ റമദാന്‍ ഇതായിരിക്കാം. അവസാനത്തെ പത്തും അവസാനത്തെ ലൈലത്തുല്‍ ഖദ്റുമാവാം. 1000 മാസത്തേക്കാള്‍ ഉത്തമമായ രാവ്! ഒരു മനുഷ്യന്‍ തന്‍റെ ആയുഷ്കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേകുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്ടമാകാതിരിക്കാന്‍ ബദ്ധശ്രദ്ധരാവുക. http://yrcramadan.blogspot.in/2011/07/blog-post_2881.htm

Wednesday, August 8, 2012

ശിര്‍ക്കിന്‍റെ പ്രചാരകായ കുരാഫികളെ വാദ പ്രതിവാദതിലൂടെ മുട്ട് കുത്തിച്ച പാരമ്പര്യമുള്ള മുജാഹിദ് പ്രസ്ഥാനത്തെ    ' ഈ തൌഹീധി പട്ടാളത്തെ '   അങ്ങേയറ്റം ശിധിലമാക്കുന്ന രൂപത്തില്‍ ചില തല്‍പര കക്ഷികള്‍ കുരാഫികളുടെ മുന്നില്‍ ആദര്‍ശം അടിയറവ് വെക്കാന്‍ പണിയെടുക്കുകയാണ്..
സൃഷ്ടികളെ വിളിച്ചു പ്രാര്‍ഥിക്കാന്‍ കുരാഫികള്‍ കൊണ്ട് വരാറുള്ള ആ ദുര്‍ഭല വാദവും ദുര്‍ഭല  ഹദീസും സൃഷ്ടികളോട് പ്രാര്‍ഥിക്കാന്‍ തെളിവല്ല എന്ന് വ്യക്തമാക്കാന്‍ എഴുതിയ ലേഖനത്തെ മടവൂരികള്‍ ദുര്‍വ്യാക്യാനിച്ച് മുജഹിദുകള്‍ക്ക് എതിരെ ശിര്‍ക്കാരോപിച്ച് രംഗത്ത് വന്നപ്പോള്‍ അതിന് ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ വേദികളില്‍ വെച്ച് മറുപടി പറഞ്ഞിരുന്ന അനസും കായക്കൊടിയും ഇന്ന് അബ്ദു റഹ്മാന്‍ സലഫിയുടെ നേതൃത്വത്തില്‍,  അബ്ദുസലാം സുല്ലമിയുടെ തലതിരിഞ്ഞ തൌഹീദുമായി മുജാഹിദുകള്‍ക്ക് എതിരെ ശിര്‍ക്കരോപിച്ചു രംഗത്ത് വന്നിരിക്കുകയാണ് .. 
ഈ മൂവര്‍ സംഗം വലിയൊരു അപമാനത്തിലെക്കാണ് കൊണ്ടെത്തിച്ചത്.. ഈ മൂവര്‍ സംഗം വരുത്തി വെച്ച നാണക്കേടിന്‍റെ ഏതാനും പ്രസക്ത ഭാഗങ്ങളിലേക്ക് ഗൌരവപൂര്‍വ്വം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...
MT VISION ഇറക്കിയ പുതിയ
ഡോകുമെന്ററി 4 Released... 
" വിജനപ്രദേശത്തെ  വിളിയും
ചില  തല്‍പരകക്ഷികളുടെ  കളിയും... "
ഡോകുമെന്ററി കാണുവാന്‍ സന്ദര്‍ശിക്കുക :

Tuesday, August 7, 2012

ഇന്നത്തെ ഹദീസ് അനസ്(റ) നിവേദനം: മുആദ് തിരുമേനി(സ)യുടെ കൂടെ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. മുആദ് പിന്നിലാണിരുന്നത്. അന്നേരം തിരുമേനി(സ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന് മുആദ് മറുപടി നല്കി. ഓ മുആദ് എന്ന് തിരുമേനി(സ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്കുന്നുവെന്ന് മുആദ് പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തിരുമേനി(സ) അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാലോ അവന് അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്റെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന് മുആദ് ചോദിച്ചു. മനുഷ്യര്‍ക്ക് സന്തുഷ്ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ് മുആദ് അതിനു കാരണം പറഞ്ഞത്. തിരുമേനി അരുളി; അങ്ങനെ നീ അറിയിച്ചാല്‍ അതിന്മേലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട് തന്റെ മരണവേളയില്‍ മാത്രമാണ് മുആദ് ഇക്കാര്യം വെളിപ്പെടുത്തിയത്. നബി(സ)യുടെ ഹദീസ് മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി. (ബുഖാരി. 1. 3. 130)


നിങ്ങളിങ്ങനെ നിങ്ങളല്ലെങ്കില്‍ നിങ്ങളെന്താവും???? http://shababweekly.net/downloads/pudava/2012/july.pdf പേജ് 38 :

Check out പ്രപഞ്ചചിത്രം: ഖുര്‍ആന്‍ വരയ്ക്കുന്നതും 'ദൈവകണങ്ങളി'ല്‍ കണ്‍തുറക്കുന്നതും - Ramzan | Mathrubhumi Special

Check out പ്രപഞ്ചചിത്രം: ഖുര്‍ആന്‍ വരയ്ക്കുന്നതും 'ദൈവകണങ്ങളി'ല്‍ കണ്‍തുറക്കുന്നതും - Ramzan | Mathrubhumi Special

Monday, August 6, 2012

ഇസ്‌ലാമിക സമൂഹത്തെ ആയുധം കൊണ്ടും ആള്‍ബലം കൊണ്ടും നശിപ്പിച്ചില്ലാതെയാക്കാന്‍ ലോകത്തൊരു ശക്തിക്കും സാധിക്കുകയില്ല എന്ന മഹത്തായ സന്ദേശമാണ്‌ ബദ്‌ര്‍ പകര്‍ന്നുനല്‌കുന്നത്‌. അതിനാല്‍ മുസ്‌ലിംകള്‍ ബദ്‌റിനെയും `ബദ്‌രീങ്ങളെ'യും ആദരിക്കുന്നു. അഥവാ ബദ്‌രീങ്ങളുടെ -ബദ്‌റില്‍ പങ്കെടുത്ത സൗഭാഗ്യശാലികളായ സത്യവിശ്വാസികളുടെ ആദര്‍ശ പ്രതിബദ്ധതയെ മുസ്‌ലിംകള്‍ അവരുടെ ജീവിതത്തിലേക്ക്‌ സ്വാംശീകരിക്കുന്നു. ഏകദൈവ വിശ്വാസവും ഏകനായ അല്ലാഹുവിലുള്ള പ്രതീക്ഷയുമാണ്‌ ആ ആദര്‍ശം. മുസ്‌ലിംകള്‍ ബദ്‌റില്‍ ഉയര്‍ത്തിപ്പിടിച്ച തൗഹീദീ ആദര്‍ശത്തെ പ്രശംസിച്ചു കൊണ്ടും അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും അല്ലാഹു പറയുന്നതിപ്രകാരമാണ്‌:

``നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ സഹായം തേടിയിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട്‌ ഞാന്‍ നിങ്ങള്‍ക്ക്‌ സഹായം നല്‍കുന്നതാണ്‌ എന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ മറുപടി നല്‍കിയതും ഓര്‍ക്കുക.'' (വി.ഖു 8:9)

ദുരിത നിവാരണത്തിനും ആഗ്രഹ സഫലീകരണത്തിനും അല്ലാഹുവിനെ മാത്രം വിളിച്ചുതേടണമെന്നും അങ്ങനെയുള്ളവരെയാണ്‌ അല്ലാഹു ഇഷ്‌ടപ്പെടുകയെന്നുമുള്ള മഹിതമായ സന്ദേശമാണ്‌ ബദ്‌റിന്റെ ഏറ്റവും സുപ്രധാനമായ ആശയം. ദൈവീക സഹായത്തിന്‌ അതിരുകള്‍ നിര്‍ണയിക്കുക സാധ്യമല്ല എന്നും ബദ്‌ര്‍ പഠിപ്പിക്കുന്നു. ‬http://yrcramadan.blogspot.in/2011/08/blog-post_24.html

Wednesday, August 1, 2012

ഇസ്ലാഹി സെന്റെര്‍ സ്ഥാപക നേത്രത്ര്നിരയില്‍ ഉണ്ടയിരുന്ന കെ  പി മുഹമ്മദ്‌  കൊല്ലം (കൊയലണ്ടി) ഐ  ഐ  സി  കുവൈറ്റ്‌ നമ്മോട് വിട പറഞു മയ്യത്ത് നമസ്കാരം ഇന്ന് കൊല്ലം ജുമുഹ്ത്ത് പള്ളിയില്‍ 1-8-2012
السلام عليكم ورحمة الله وبركاته

بسم الله الرحمن الرحيم
كل نفس ذائقة الموت وإنما توفون أجوركم يوم القيمة فمن زحزح عن النار وأدخل الجنة فقد فاز
ഐ ഐ സി കുവൈറ്റ്‌ وما الحياة الدنيا إلاً متاع الغرور