Tuesday, August 7, 2012
ഇന്നത്തെ ഹദീസ് അനസ്(റ) നിവേദനം: മുആദ് തിരുമേനി(സ)യുടെ കൂടെ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. മുആദ് പിന്നിലാണിരുന്നത്. അന്നേരം തിരുമേനി(സ) ഓ! മുആദ്, എന്ന് വിളിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞാനിതാ ഹാജരായിരിക്കുന്നുവെന്ന് മുആദ് മറുപടി നല്കി. ഓ മുആദ് എന്ന് തിരുമേനി(സ) വീണ്ടും വിളിച്ചു. ഞാനിതാ മറുപടി നല്കുന്നുവെന്ന് മുആദ് പറഞ്ഞു. മൂന്ന് പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കപ്പെട്ടു. തിരുമേനി(സ) അരുളി: വല്ലവനും അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സത്യസന്ധമായ മനസ്സോടെ സാക്ഷ്യം വഹിച്ചാലോ അവന് അല്ലാഹു നരകം നിഷിദ്ധമാക്കപ്പെടും. ഇതു കേട്ടപ്പോള്‍ അല്ലാഹുവിന്റെ ദൂതരേ! ഈ സിദ്ധാന്തം ജനങ്ങളെ ഞാന്‍ അറിയിക്കട്ടെയോ എന്ന് മുആദ് ചോദിച്ചു. മനുഷ്യര്‍ക്ക് സന്തുഷ്ടരും സമാധാനചിത്തരുമായിരിക്കാമല്ലോ എന്നാണ് മുആദ് അതിനു കാരണം പറഞ്ഞത്. തിരുമേനി അരുളി; അങ്ങനെ നീ അറിയിച്ചാല്‍ അതിന്മേലവര്‍ ചവിട്ടിപ്പിടിച്ചുനില്‍ക്കും. പിന്നീട് തന്റെ മരണവേളയില്‍ മാത്രമാണ് മുആദ് ഇക്കാര്യം വെളിപ്പെടുത്തിയത്. നബി(സ)യുടെ ഹദീസ് മറച്ചുവെച്ചുവെന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി. (ബുഖാരി. 1. 3. 130)
Subscribe to:
Post Comments (Atom)
No comments:
Post a Comment