മുജാഹിദുകള്‍ : കേരളത്തിലെ
മുസ്‌ലിംകള്‍ക്ക്
നവോത്ഥാനത്തിന്റെ വെളിച്ചം പകര്ന്നവ൪
കേരളത്തിലെ മുസ്‌ലിംകള്‍ക്ക്
നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവരാണ് മുജാഹിദുകള്‍.
മാലമൗലൂദുകള്‍ക്കും ഖാലഖീല കള്‍ക്കും
പിന്നാലെപ്പോയ സമുദായത്തിന്, ഖുര്‍ആനും സുന്നത്തുമാണ് പ്രമാണമെന്നും അവയില്‍ നിന്നേ
പ്രകാശത്തിലേക്കെത്താന്‍ മാര്‍ഗം ലഭിക്കുകയുള്ളൂവെന്നും പഠിപ്പിച്ചത് മുജാഹിദുകളായിരുന്നു.
പള്ളി മിമ്പറുകളില്‍ കയറുമ്പോള്‍ ഖത്തീബിന്റെ കയ്യിലുള്ള മരവാളിന്
യാതൊരു പ്രസക്തിയുമില്ലെന്ന് തിരിച്ചറിഞ്ഞ മുജാഹിദുകള്‍ക്ക് അത് വലിച്ചെറിഞ്ഞ പാരമ്പര്യമാണുള്ളത്.
അറബിയില്‍ നടത്തുന്ന ഖുതുബ സാധാരണക്കാരന് തിരിയാത്തതിനാല്‍
അത് മലയാളത്തിലാക്കിയവരാണ് നാം.
ജിന്നും, പിശാചും, കുട്ടിച്ചാത്തനും, ഒടിയനും പോലുള്ളവയെ വെളിച്ചത്തിന്റെ സഹായത്തോടെ ആട്ടിയോടിച്ച
പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനമാണിത്. എന്നാല്‍ ഒരു നൂറ്റാണ്ട് ആയപ്പോഴേക്കും
പലരും തിരിച്ചുനടത്തം ആരംഭിച്ചുകഴിഞ്ഞു.
ജിന്ന്
മനുഷ്യശരീരത്തില്‍ കയറിക്കൂടും, മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടും, മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധം
പുലര്‍ത്തും,
അവര്‍ക്ക് മനുഷ്യരില്‍ കുട്ടികളുണ്ടാകും, ജിന്ന് മനുഷ്യന് രോഗമുണ്ടാക്കും, വാഹനാപകടങ്ങളില്‍ നിന്ന്
മനുഷ്യരെ രക്ഷപ്പെടുത്തും, മനുഷ്യരെ നന്മയിലേക്ക് വഴിനടത്തും, നാം കല്ലെറിയുമ്പോഴും വടിവീശുമ്പോഴും ചുടുവെള്ളം പുറത്തേക്കൊഴിക്കുമ്പോഴും
ജിന്നുകളുടെ ശരീരത്തില്‍ തട്ടി അവക്ക് പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ
ചെയ്യും, ജിന്നുകള്‍ ഇതിന് മനുഷ്യരോട് പ്രതികാരം ചെയ്യും, ജിന്ന് പെണ്‍കുട്ടികളുടെ മുഖം വലിച്ചുനീട്ടി
വികൃതമാക്കി തോന്നിപ്പിച്ച് വിവാഹം മുടക്കും, ഗര്‍ഭാശയങ്ങളില്‍
കയറിയിരുന്ന് ഗര്‍ഭം മുടക്കും, സിറ്റൗട്ടുകളിലും മറ്റും വന്നിരുന്ന് നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തും, തന്റെ
ഇഷ്‌ടക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളൊക്കെ നല്‍കും, നിമിഷനേരം കൊണ്ട് ജര്‍മനിയില്‍ നിന്ന് മരുന്നെത്തിക്കാനും ഭാരമുളള സാധനങ്ങള്‍ വഹിച്ച് കൊണ്ടുവരാനും കഴിയും, വിഗ്രഹങ്ങളെ സംസാരിപ്പിക്കുകയും രക്തമൊലിപ്പിക്കുകയുമൊക്കെ
ചെയ്യും തുടങ്ങിയ നൂറ് കണക്കിന് വികല വാദങ്ങള്‍ ഹദീസുകളും
ആയത്തുകളുമൊക്കെ ദുര്‍വ്യാഖ്യാനം ചെയ്‌തു മുജാഹിദുകളെ പഠിപ്പിച്ചു
കൊണ്ടിരുന്നു. എന്നാല്‍ 2002നു മുമ്പ്
മുജാഹിദ് ആദ൪ശം സ്വീകരിച്ചവരില്‍ അധികവും ഈ വാദങ്ങളെ തള്ളിയെങ്കിലും, പ്രസ്ഥാന ചരിത്രം അറിയാത്ത പിള൪പ്പിന് ശേഷം മുജാഹിദുകളായ ചിലരെ ഈ ജിന്ന്
കച്ചവടത്തില്‍ കൂടെ കൂട്ടാ൯ അവ൪ക്കു സാദിച്ചിട്ടുണ്ട് .
ജിന്ന്... എന്താണത്?
മലക്ക്,
മനുഷ്യന്‍, ജന്തുക്കള്‍ മുതലായ വര്‍ഗങ്ങളെപ്പോലെ അല്ലാഹു സൃഷ്‌ടിച്ച
ഒരു ജീവിവംശം.
മനുഷ്യരെപ്പോലെയും ജന്തുക്കളെപ്പോലെയുമുള്ള സൃഷ്‌ടികളല്ല.
മാലാഖമാരെപ്പോലെ, നമ്മുടെ ദൃഷ്‌ടിക്ക്
ഗോചരമല്ലാത്ത സൃഷ്‌ടികള്‍. മലക്കുകളെക്കുറിച്ചെന്ന പോലെ വിശുദ്ധ ഖുര്‍ആനും
തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്ക് ഒന്നുമറിയാത്ത ഒരു ലോകമാണ്
ജിന്നുകളുടേത്. ഖുര്‍ആനും നബിചര്യയും പറഞ്ഞതിന്റെ രത്‌നച്ചുരുക്കമിതാണ്. മലക്ക്
പ്രകാശത്തില്‍ നിന്നും ജിന്ന് തീജ്വാലയില്‍ നിന്നും മനുഷ്യന്‍ കളിമണ്ണില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടു.
ജിന്നുകള്‍ക്ക് മനുഷ്യരെപ്പോലെ നിയമങ്ങള്‍ ബാധകം.
രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും
വിധേയം. വേദഗ്രന്ഥവും പ്രവാചകനും അവര്‍ക്കും ബാധകം.
ഇബ്‌ലീസ് ജിന്നുവര്‍ഗത്തില്‍
പെട്ടവനാണ്. അതിന്റെ സത്തയോ ഗുണവിശേഷണങ്ങളോ വിശുദ്ധ
ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ
കാര്യങ്ങള്‍ക്കപ്പുറം നമുക്കറിയില്ല. പദാര്‍ഥലോകത്തെ ജീവികളല്ലാത്തതിനാല്‍ ശാസ്‌ത്രത്തിനും
ഗവേഷണത്തിനും `ജിന്ന്' വിഷയമാകുന്നില്ല. സ്വഹാബിമാര്‍ ആരും തന്നെ ഈ വിഷയത്തില്‍ ഏറെ സംശയങ്ങള്‍ ഉന്നയിച്ചിട്ടില്ല.
പ്രവാചകന്‍ വിശദീകരിച്ചുമില്ല. ആയതിനാല്‍ അതിനപ്പുറം നമ്മളും
ചര്‍ച്ച ചെയ്യേണ്ടതില്ല എന്നതാണ്
സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്) നിലപാട്.
`സലഫ്'ന്റെ ഈ നിലപാട് ജനങ്ങളെ
പഠിപ്പിച്ചവരാണ് മുജാഹിദുകള്‍ അഥവാ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. ഇത് പഠിപ്പിക്കേണ്ടി
വന്ന ഒരു പശ്ചാത്തലമുണ്ട്. പ്രമാണങ്ങളെപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര സമൂഹങ്ങളില്‍
നിന്ന് വിശ്വാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്‌കാരിക കുഴമറിയില്‍ നടന്ന
മുസ്‌ലിം സമൂഹം നിരവധി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതപ്രേത യക്ഷികള്‍ തുടങ്ങി നിരവധി അഭൗമ
സാങ്കല്‌പിക സൃഷ്‌ടികളെ ഭയപ്പെട്ടും ആ ഭയാശങ്കകള്‍ നീക്കാനായി മന്ത്രതന്ത്ര ഏലസും
ചരടും തേടി സിദ്ധ കോമരങ്ങളുടെയും ജ്യോത്സ്യ പുരോഹിതന്മാരുടെയും അടുക്കല്‍
ഭജനമിരിക്കുകയും ചെയ്‌തിരുന്നു. പതിനെട്ടും പത്തൊന്‍പതും
നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകളും
ഈ വിശ്വാസങ്ങളെല്ലാം വച്ചുപുലര്‍ത്തിയിരുന്നു.
അവയുടെ മുസ്‌ലിംപതിപ്പുകളായിരുന്നു
ജിന്നും ചൈത്താനും. ജിന്ന് കൂടലും ചെകുത്താന്‍
ബാധയും അടിച്ചിറക്കലും
ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില്‍ നടമാടി. വിഭാഗീയതയോ
വര്‍ഗീയതയോ ഇല്ലാതെ (!) ഭവനങ്ങളില്‍
ഹോമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും കോമരവും തെയ്യവും തിറയും ജാറവും എല്ലാം
സജീവമായി നിലനിന്നിരുന്ന കാലം.
ഈ വിശ്വാസ സാംസ്‌കാരികാധപ്പതനത്തില്‍ നിന്ന് പ്രമാണബദ്ധമായി മുസ്‌ലിംസമൂഹത്തെ രക്ഷിച്ചെടുത്ത്
വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പാതയിലേക്ക്
വഴിനടത്താന്‍ വേണ്ടിവന്ന യഥാര്‍ഥ
ജിഹാദായിരുന്നു ഇസ്‌ലാഹീ പ്രവര്‍ത്തനം അഥവാ നവോത്ഥാനം. മലക്ക്,
ജിന്ന്,
ശൈത്വാന്‍ ഇവ എന്താണെന്നും
വിശുദ്ധഖുര്‍ആന്‍ ഇവയെപ്പറ്റി പറഞ്ഞതെന്താണെന്നും അവയുമായി മനുഷ്യന്‍ ഏതു തരത്തില്‍
ബന്ധപ്പെടുന്നു എന്നും പ്രമാണങ്ങളില്‍ നിന്നുകൊണ്ട് ഇസ്വ്‌ലാഹീ നായകന്മാര്‍ ജനങ്ങളെ
പഠിപ്പിച്ചു. പതിറ്റാണ്ടുകളുടെ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി മുസ്‌ലിം സാമാന്യജനം അന്ധവിശ്വാസങ്ങള്‍
(ഒട്ടൊക്കെ) കൈവെടിഞ്ഞു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അല്ലാതെ
യാതൊന്നിനെയും ഭയപ്പെടാനില്ലെന്നും യാതൊന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നുമുള്ള
നിര്‍മലമായ തൗഹീദ് ഉള്‍ക്കൊണ്ട ലക്ഷക്കണക്കിന്
മുവഹ്‌ഹിദുകള്‍ കേരളത്തിലുണ്ടായി.
അവരുടെ `കാറ്റേറ്റവരില്‍' നിന്നു പോലും അന്ധവിശ്വാസം പടികടന്നു. തൗഹീദും പരലോക വിശ്വാസവുമായിരുന്നു
അവരെ നയിച്ചത്. വിശുദ്ധ ഖുര്‍ആനും നബിചര്യയുമായിരുന്നു അവരുടെ ആയുധം. ഇതായിരുന്നു
നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്. ആദര്‍ശ എതാരാളികള്‍ പോലും അംഗീകരിക്കുന്നു, ഈ യാഥാര്‍ഥ്യം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ഒരു നവോത്ഥാന നൂറ്റാണ്ടിലെ അന്ത്യദശകം കടന്നുപോയത്
സത്യവിശ്വാസിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തുകൊണ്ടാണ്. ഏതൊരു മിമ്പറില്‍
നിന്നാണോ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തൗഹീദിന്റെ കിരണങ്ങള്‍ പ്രസരിച്ചത്, അതേ മിമ്പറില്‍ നിന്നുതന്നെ പഴയ
അന്ധവിശ്വാസം അതേപടി പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ് ഇസ്വ്‌ലാഹീ കേരളത്തിന്
പറയാനുള്ളത്. (വ്യക്തികളെയും പ്രദേശങ്ങളെയും പരാമര്‍ശിക്കുന്നില്ല) ജിന്ന്‌പേടി, സിഹ്‌റ്‌പേടി, ചൈത്താന്‍പേടി, അടിച്ചിറക്കല്‍
പ്രചോദനം, ശകുനപ്പിഴപ്പേടി എന്നിത്യാദിയെല്ലാം `മുജാഹിദു പണ്ഡിതന്‍'മാര്‍ പ്രചരിപ്പിക്കാന്‍
തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍
കൊണ്ട് മുവഹ്‌ഹിദുകളായ അന്ധവിശ്വാസികളെ വളര്‍ത്തിയെടുക്കാന്‍ ഈ നവ യാഥാസ്ഥിതികതയ്‌ക്കു
കഴിഞ്ഞു. ജിന്ന് വിവാദമായിരുന്നു ഇതിന്റെ ആണിക്കല്ല്.
മനുഷ്യകഴിവിന്നതീതമായ
കാര്യങ്ങളില്‍ ആരെയും
വിളിച്ചുതേടാന്‍ പാടില്ല എന്ന് ഒരു നൂറ്റാണ്ട്
പഠിപ്പിച്ചവരുടെ പിന്‍ഗാമികളില്‍
ഒരു പറ്റം അതിന് പാഠഭേദം വരുത്തി. സൃഷ്‌ടികളുടെ
കഴിവിന് എന്നാക്കി. അഭൗതിക
ലോകത്തെ ജിന്നിനെ പദാര്‍ഥ ലോകത്തേക്കാനയിച്ചു. അതിന്റെ
കൂടെ കഴിഞ്ഞ നൂറ്റാണ്ടില്‍
കൈയൊഴിച്ച അന്ധവിശ്വാസങ്ങളെയും പുരനാനയിച്ചു. ഖുര്‍ആന്‍
ആശയങ്ങള്‍ പഠിപ്പിച്ചേടത്ത് `മുജാഹിദുകള്‍' തന്നെ ഖുര്‍ആന്‍
തെറാപ്പി എന്ന പേരില്‍ ജിന്നിനെ അടിച്ചിറക്കല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു! ചരിത്രം
മാപ്പു നല്‌കാത്ത ഈ പാതകം കൈയും കെട്ടി നോക്കിനിന്ന ഒരു വിഭാഗം നേതാക്കന്മാര്‍
പ്രബുദ്ധരായ ഇസ്വ്‌ലാഹീ സമൂഹത്തെ നയിച്ചത് വിപരീത ദിശയിലേക്കായിരുന്നു. അഥവാ
നവോത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ് കഴിഞ്ഞ പത്തുവര്‍ഷം നാം കണ്ടത്. പത്തു
വര്‍ഷം മുന്‍പ് പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ആദര്‍ശപരമായ ഒരു
ധ്രുവീകരണം അധികമാരും അറിഞ്ഞില്ല.
ശരിയായ തൗഹീദ് പ്രബോധനം ചെയ്‌തിരുന്ന
ഒരു പ്രസ്ഥാനത്തെ നിര്‍ദാക്ഷിണ്യം ഭിന്നിപ്പിക്കാന്‍
ശ്രമിച്ചവര്‍ അന്ധവിശ്വാസ
പ്രചാരണങ്ങളുടെ പേരില്‍ വീണ്ടും പിളര്‍ന്നിരിക്കുന്നു.
ഇല്ലാത്ത ആദര്‍ശവ്യതിയാനം
ആരോപിച്ച് ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക്ക്
കമ്മിറ്റിയുണ്ടാക്കുകയും അവരിലൂടെ
ആദര്‍ശം വളര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും
ചെയ്‌തവരാണിവര്‍. ഈ അഡ്‌ഹോക്കിലെ
വൈ.പ്രസിഡന്റാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ട കെ
കെ സക്കരിയ്യ. തൗഹീദ്
പ്രബോധനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും
മുന്‍തൂക്കം നല്‍കി എന്ന
ഒറ്റക്കാരണം പറഞ്ഞാണ് ഇവര്‍ ഐ എസ് എമ്മിനെതിരെ
നടപടിയെടുത്തത്. എന്നാല്‍ ഇപ്പോഴോ? അന്നു തന്നെ
ഭിന്നിപ്പുവിഭാഗത്തിനു വ്യതിയാനം നേരിട്ടിരുന്നു. ഇത് മറച്ചുവെക്കാനാണ് ഐ എസ് എമ്മിനെതിരെ
വ്യതിയാനാരോപണം നടത്തിയത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
അള്‍ട്രാ
സലഫിസവുമായി നടക്കുന്ന സുബൈ൪ മങ്കടയുടെ അത്തിക്കാട്ടുകാരും ഭിന്നിപ്പിന്റെ
വക്കിലാണിപ്പോള്‍. നേതാവിന്റെ ചെയ്‌തികളെ
ചോദ്യം ചെയ്‌ത് ചിലരൊക്കെ രംഗത്തുവന്നിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഒന്നുകില്‍
നേതാവ് ഗവണ്‍മെന്റ് ജോലി രാജിവെച്ച് വല്ല ആടിനെയും മേയ്‌ച്ച് വല്ല തെരുവു
കച്ചവടവും നടത്തി ജീവിക്കണം. കച്ചവടം നടത്തലും സുന്നത്താണെന്നാണല്ലോ അനുയായികളെ
പഠിപ്പിച്ചുവിട്ടത്. ഏതായാലും അത്തിക്കാട്ടെ ഇടയന്മാര്‍ നേതാവിനെ ചോദ്യം ചെയ്‌തു
തുടങ്ങിയിരിക്കുന്നു.
സംഘടനയെ അധികാരത്തിന്നും
സ്വാര്‍ത്ഥ താള്‍പര്യങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്ത ഒരുപറ്റം
കുബുദ്ധികളായ പണ്ഡിതര്‍ സത്യത്തെ
മറച്ചുവെച്ച് പ്രജണ്ടമായ പ്രചാരണങ്ങള്‍ നടത്തുകയും, ചില൪ തങ്ങള്‍ക്ക്
അറിവില്ലാത്ത കാര്യങ്ങളില്‍ പോലും ഫത്‌വകള്‍ നല്‍കുകയും, യഥാര്‍ത്ഥ
മുജാഹിദുകളെ വാര്‍ത്തെടുക്കാന്‍ രാപ്പകല്‍ പണി
എടുക്കുന്ന പാവം
പണ്ഡിതന്‍മാരുടെ ഇല്ലാത്ത ന്യുനതകള്‍ കെട്ടി ചമച്ച് നൂറു കണക്കിന്ന്‍ പേജുള്ള
ബുക്കുകളാക്കി അറബി ശൈക്കന്‍മാര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിട്ട് ഇപ്പോള്‍
മിമ്പറുകളില്‍ നിന്നും മറ്റും വിളിച്ചു പറയുന്നു "കാലൂ സലാമ". ഇനി
എന്തെല്ലാം കാണാനും കേള്‍ക്കാനും കിടക്കുന്നു.
നവോത്ഥാനത്തിന്‍റെ നൂറ്റാണ്ടും, നവയാഥാസ്ഥിതികതയുടെ
പതിറ്റാണ്ടും
ഐ.ഐ.സി കുവൈത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ കാംപയിന്‍
ഇത് മലാല യൂസുഫ് സായിയുടെ വാക്കുകള്‍ .കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പാകിസ്ഥാനിലെ പതിനാലുകാരിയായ മലാല കഴിഞ്ഞ ജനുവരി മൂന്നിനു എഴുതിയ ബ്ലോഗിലെ വരികള്‍ .അതെഴുതിയപ്പോള്‍ ഒരു നാള്‍ ഈ ദുസ്വപ്നം തനിക്ക് വന്നു പെടുമെന്ന് അവള്‍ കരുതിയിരിക്കണം.പക്ഷെ,അത് ഇത്ര പെട്ടെന്നാവുമെന്നു അവള്‍ ഓര്‍ത്തു കാണില്ല.
പാകിസ്ഥാനിലെ സ്വാത്ത് ജില്ലയിലെ മിങ്കോര സ്വദേശിയായ ഈ പെന്‍കുട്ടി തന്റെ ബ്ലോഗില്‍ എഴുതിയ സ്കൂള്‍ കുറിപ്പുകളിലൂടെയാണ് ലോക ശ്രദ്ധ നേടിയത്.താലിബാന്‍ ഭരണം ചിറകുകള്‍ അരിഞ്ഞ ഒരു കൊച്ചു ശലഭാമായിരുന്നു അവള്‍ .അവളുടെ നിഷ്കളങ്ക ബാല്യത്തിന്റെ വേദന കലര്‍ന്ന കുറിപ്പുകള്‍ ബി ബി സി പ്രസിദ്ധീകരിച്ചതോടെയാണ് മലാല ലോക ശ്രദ്ധയില്‍ വരുന്നത്.താലിബാന്‍ ഭരണത്തില്‍ മതതീവ്രവാദികള്‍ അടിച്ചമര്‍ത്തുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ നൊമ്പരങ്ങളാണ് അവളിലൂടെ ലോകം വായിച്ചത്. താലിബാന്‍, സ്ത്രീകള്‍ക്ക് മാനുഷികമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്.സ്കൂളില്‍ പോകാനോ,പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാണോ,തൊഴില്‍ ചെയ്യാനോ താലിബാന്‍ കേന്ദ്രങ്ങളില്‍ സാധ്യമല്ലെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.ഈ അവകാശ ലംഘനങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കൊച്ചു പെണ്‍കുട്ടി ശ്രമിച്ചത്.പാക് ഭരണകൂടം മലാലയെ ആദരിക്കുകയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ബഹുമതിപത്രം നല്‍കുകയും ചെയ്തിരുന്നു. സമാധാന പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കിയാണ് പാക് സര്‍ക്കാര്‍ മലാലയെ ആദരിച്ചത്.അന്ന് മുതല്‍ തന്നെ താലിബാന്‍ തീവ്രവാദികള്‍ അവളെ നോട്ടമിട്ടിരുന്നു.ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 നു സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അവളെ ബസ്സില്‍ നിന്ന് വലിച്ചു പുറത്തിട്ടു ഒരു താലിബാന്‍ തോക്കുധാരി കഴുത്തിനും തലയ്ക്കും വെടിയുതിര്‍ത്തു.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാല സുഖം പ്രാപിച്ചു വരുന്നതായാണ് വാര്‍ത്തകള്‍ .
സ്ത്രീകക്കെതിരെ താലിബാന്‍ നടത്തുന്ന ക്രൂരതകളുടെ കഥകള്‍ മുന്‍പും ലോക ശ്രദ്ധയില്‍ വന്നിട്ടുണ്ട്.അടിച്ചേല്‍പ്പിച്ച ഒരു വിവാഹ ബന്ധത്തില്‍ നിന്ന് ഒളിച്ചോടിയ ആയിഷ എന്ന പെണ്‍കുട്ടിയെ മൂക്കും ചെവികളും അരിഞ്ഞു കളഞ്ഞ,താലിബാന്‍തീവ്രതയുടെ മറ്റൊരു സംഭവം മറക്കാറായിട്ടില്ല.മൂക്കും ചെവികളും അരിയപ്പെട്ട ആ പെണ്‍കുട്ടിയുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമായി നല്‍കിയിരുന്നു.അതിനു ശേഷമാണ്, ശൈശവ വിവാഹത്തിന്റെ ഇരയായ 15 കാരിയായ സഹാർ ഗുൾ എന്ന അഫ്ഗാനി പെൺകുട്ടിയുടെ കഥ മാധ്യമങ്ങളില്‍ വന്നത്.ഇത്തരം സംഭവങ്ങള്‍ മത തീവ്രവാദം സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ ഒട്ടും വക വെക്കുന്നില്ലെന്ന യാഥാര്‍ത്യത്തെയാണ് അടിവര ഇടുന്നത്.കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും താലിബാന്‍ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന കാടന്‍ നടപടികളെ അപലപിച്ചിട്ടുണ്ട്.പാക്- -അഫ്ഘാന്‍ മേഖലകളില്‍ പല ഭാഗത്തും ഇപ്പോഴും ഗോത്ര സംസ്കാരവും അതനുസരിച്ചുള്ള നിയമങ്ങളുമാണ് നിലനില്‍ക്കുന്നത്.ഇത്തരം നിയമങ്ങള്‍ക്ക്,മതത്തിന്റെ മേല്‍വിലാസം നല്‍കാനാണ് ഗോത്ര നേതാക്കള്‍ ശ്രമിക്കാറുള്ളത്.ഫലത്തില്‍ ,താലിബാന്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ വരവ് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.സ്ത്രീകളെ നിരക്ഷതയില്‍ തളച്ചിടുന്നതും അവര്‍ക്ക് സാമൂഹ്യ-രാഷ്ട്രീയ പങ്കാളിത്തം നിഷേധിക്കുന്നതും ശൈശവ വിവാഹവും സ്ത്രീധനവുമടക്കമുള്ള ദുരാചാരങ്ങള്‍പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കടുത്ത നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ പുരോഗമന വാദികളായ മതപണ്ഡിതന്മാര്‍ മടിക്കരുത്.
യാഥാസ്ഥിതിക മതപണ്ഡിതന്മാരും മുല്ലമാരും സ്വീകരിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഇസ്ലാമിന്റെ യശസ്സിനാണ് പോറല്‍ ഏല്‍പ്പിക്കുന്നത്.കേരളത്തിലെ ചില യാഥാസ്ഥിതിക മതപണ്ഡിതന്മാര്‍,താലിബാനെ പോലെ കടുത്ത ഫത്‌വകള്‍ നല്കുന്നില്ലായിരിക്കാം.എന്നാല്‍ ,മനോഭാവത്തിന്റെയും നിലപാടിന്റെയും കാര്യത്തില്‍ അവര്‍ താലിബാനില്‍ നിന്നും വിദൂരമാണെന്നു കരുതിക്കൂടാ.സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് മുതല്‍ സാമൂഹ്യ,രാഷ്ട്രീയ രംഗങ്ങളില്‍ പങ്കാളികളാകുന്നത് വരെ അവര്‍ മതവിരോധമായി ഇന്നും കാണുന്നുണ്ട്.ഏറെ അതിശയകരമായ ഒരു കാര്യം,പുരോഗമന മുഖംമൂടിയുള്ള "നവോദ്ധാന അവകാശികള്‍ "(!) ഇക്കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികമാണ് എന്നതാണ്.ഇത്തരം ആളുകല്‍ സ്ത്രീകളെ അടുക്കളയിലേക്കു തന്നെ തിരിച്ചയക്കുകയാണ്.കൈയും കാലും പോലും ഉറകളില്‍ പൊതിഞ്ഞല്ലാതെ പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു കൂടെന്നാണ് ഇവരുടെ നിയമം! മുഖത്താകട്ടെ,മൂടി നിര്‍ബന്ധവും!
മതത്തിന്റെ പേരിലുള്ള തീവ്രവാദം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് സാമ്രാജ്യത്വത്തെയാണ്.ബിന്‍ ലാദിന്‍ ആണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദുഷ്ട ലക്ഷ്യങ്ങള്‍ ഒരുപരിധി വരെ പൂര്‍ത്തിയാക്കി കൊടുത്തത്.മതതീവ്രവാദം ഭീകരതയായി വളരുമെന്നും അത് ലോകത്തിനു ഭീഷണിയാണെന്നും അതിനാല്‍ "ഇസ്ലാമിക ഭീകരതയ്ക്കെതിരെ" ലോകം ഒന്നിക്കണമെന്നും പ്രഖ്യാപിച്ചാണല്ലോ,കഴിഞ്ഞ പതിറ്റാണ്ടിലെ യുദ്ധപരമ്പരയ്ക്ക് അമേരിക്ക സഖ്യകക്ഷികളെ ചേര്‍ത്തത്.സെപ്തംബര്‍ 11 ,വീണു കിട്ടിയ അവസരമായിരുന്നു അമേരിക്കയ്ക്ക്.അതിന്റെ പിന്‍ബലത്തില്‍ പശ്ചിമേഷ്യയിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.സത്യത്തില്‍ ,അഫ്ഗാനില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനു കുറച്ചെങ്കിലും തദ്ദേശീയ പിന്തുണ കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി താലിബാനും അതിന്റെ തീവ്ര മത നിലപാടുകളും ആണെന്ന് ഉറപ്പിച്ചു പറയാം.താലിബാന്‍ ഭരണത്തില്‍ അഫ്ഗാനികള്‍ വിശിഷ്യ സ്ത്രീകള്‍ അത്രമേല്‍ ശ്വാസം മുട്ടിയിരുന്നു എന്ന് വേണം കരുതാന്‍. .. ഈ സാഹചര്യം മുതലെടുക്കാന്‍ അമേരിക്ക ശരിക്കും ഉത്സാഹിച്ചു.നേരത്തെ സൂചിപ്പിച്ച,താലിബാനികള്‍ ഒരു പെണ്‍കുട്ടിയുടെ മൂക്കും ചെവിയും ചെത്തിയ സംഭവത്തിന് വന്‍ പ്രാധാന്യമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കിയത്.ടൈം മാസിക മുഖചിത്രം അടക്കം,കവര്‍ സ്റ്റോറി ആക്കി.ഇന്റര്‍നെറ്റില്‍ പരതിയാല്‍ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശ നിഷേധത്തിന്റെ നൂറു നൂറു കഥകള്‍ യൂട്യൂബിലും വിവിധ സൈറ്റുകളിലും കാണാം.അതില്‍ കുറെയേറെ അതിശയോക്തിപരവും പലതും അടിസ്ഥാന രഹിതവുമാണ്.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അവകാശ നിഷേധങ്ങള്‍ തുറന്നെതിര്‍ക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല.അത് അഫ്ഗാനിസ്ഥാനിലായാലും പാകിസ്ഥാനിലായാലും ഇന്ത്യയില്‍ ആയാലും ശരി.അതേസമയം,ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ ആയുധങ്ങള്‍ ആക്കുന്ന നിക്ഷിപ്ത താല്പര്യം തിരിച്ചറിയാനുള്ള വിവേകവും ലോകത്തിനു വേണം.എന്നാല്‍,പാശ്ചാത്യ കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ വരുന്ന,സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ പലപ്പോഴും അവരുടെ സാമ്രാജ്യ താല്‍പ്പര്യം നിഴലിക്കുന്നുണ്ട്.മതനേതൃത്വവും താലിബാനികളും സ്ത്രീകള്‍ക്ക് മേല്‍ മതചിഹ്നങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ലോക ശ്രദ്ധയില്‍ കൊണ്ട് വരികയും എതിര്‍ക്കുകയും ചെയ്യുന്നപോലെ തീവ്ര മതേതരവാദികള്‍ ,മതേതര തീവ്രവാദം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ പാശ്ചാത്യ മീഡിയ എതിര്‍ക്കാറില്ല.ഒരാള്‍ക്കിഷ്ടമില്ലാതെ,ഒരു വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യാവകാശ നിഷേധം ആണെന്ന പോലെ ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശം തന്നെ ആണ്.
പറഞ്ഞു വരുന്നത്,മതതീവ്ര വാദികള്‍ നടപ്പാക്കുന്ന സ്ത്രീ വിരുദ്ധ-മനുഷ്യാവകാശ കൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കണമെന്നല്ല.തീര്‍ച്ചയായും മതതീവ്രതയെ എതിര്‍ക്കുക തന്നെ വേണം.മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും വേണം.അതേസമയം,തീവ്രവാദത്തെ പര്‍വതീകരിച്ച് മുതലെടുക്കാനും ആരെയും അനുവദിക്കരുത്.മലാല യൂസുഫ് ആശുപത്രിക്കിടക്കയില്‍ നിന്ന് ലോകത്തോട് പറയുന്നത്,ലോകത്ത് സ്ത്രീ അനുഭവിക്കുന്ന ദൈന്യതയെ കുറിച്ചാണ്.പാകിസ്ഥാനില്‍ അവള്‍ക്കു ആ അവസ്ഥ ഉണ്ടാക്കുന്നത് താലിബാന്‍ ആണ്.അഫ്ഗാനിലും ഇറാഖിലും പക്ഷെ,കണ്ണീരില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും സൃഷ്ട്ടിച്ചത് അമേരിക്കയും സാമ്രാജ്യത്വ ശക്തികളുമാണ്.ഈ വസ്തുതകള്‍ നാം മറന്നു പോകരുത്.