Monday, June 4, 2012


ഒരു കല്ലിന്‌ ശില്‌പിയെന്താണോ, അത്ര തന്നെയാണ്‌ മനുഷ്യന്റെ മനസ്സുകള്‍ക്ക്‌ വിദ്യാഭ്യാസം -ജോസഫ്‌ എഡിസന്‍.

ജലത്തിന്റെ രാസസൂത്രവും പുഴ മലിനമാകുന്നതിന്റെ കാരണങ്ങളും, കിഴക്കോട്ടൊഴുകുന്ന പുഴകളുടെ പേരുമൊക്കെ ഉരുവിട്ട്‌ പഠിച്ച്‌ പരീക്ഷയെഴുതി എ പ്ലസ്‌ ഗ്രേഡ്‌ വാങ്ങുന്നവന്‍ പുഴയില്‍ ഒടുങ്ങുന്നതിന്റെ നീതിയെന്താണ്‌? ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാത്ത അറിവിന്റെ മൂല്യമെന്താണ്‌?

ഖുര്‍ആന്‍ പഠിച്ച മക്കള്‍

ഏതോ പ്രസിദ്ധീകരണത്തില്‍ നിന്ന്‌ പറിച്ചെ ടുത്ത പേജ്‌ കാണിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു: "ഈ സ്ഥാപനത്തില്‍ എന്റെ മകനെ ചേര്‍ക്കണം. മുഴുവന്‍ ഫീസ്‌ കൊടുക്കാന്‍ എന്റയടുത്തില്ല. കുറച്ചൊക്കെ കൊടുക്കാം. അവന്‍ ഖുര്‍ ആന്‍ പഠിക്കണമെന്നത്‌ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌. ഈ സ്ഥാപനത്തിലേക്ക്‌ നിങ്ങളൊന്ന് വിളിച്ചുപറയുമോ?'' -ഇത്രയും പറഞ്ഞപ്പോഴേക്ക് അയാളുടെ കണ്ണ്‌ നിറഞ്ഞിരുന്നു. ചെറിയ വരുമാനക്കാരനായ അദ്ദേഹം, മക്കള്‍ക്ക്‌ ഭക്ഷണം വാങ്ങാന്‍ തന്നെ നന്നേ പ്രയാസപ്പെടുന്നുണ്ട്‌. ഒരു മകനെയുള്ളൂ. നന്നായി പഠിക്കുന്ന കുട്ടി. അവനെ ക്കുറിച്ച്‌ സാധുവായ ഈ ഉപ്പ യ്‌ക്ക്‌ ഒരേയൊരു സ്വപ്‌നമേയുള്ളൂ. അതാണ്‌ അദ്ദേഹം ഇ പ്പറഞ്ഞത്‌! ഈയടുത്ത്‌ ഒരു സുഹൃത്ത്‌ ഫോണ്‍ ചെയ്‌തുപ റഞ്ഞു: "എന്റെ പുത്രന്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കി. ഖുര്‍ആന്‍ പഠന സ്ഥാപനത്തില്‍ ന്ന്‌ ഇന്നവന്‍ പുറത്തിറങ്ങി! ഈ സന്തോഷമറിയിക്കാ നാണ്‌ വിളിച്ചത്‌. എന്റെ പെണ്‍കുട്ടി ഡോക്‌ടറായത്‌ കഴിഞ്ഞ ആഴ്‌ചയാണ്‌. പക്ഷേ അതിനെക്കാള്‍ എനിക്ക്‌ സന്തോഷമുള്ളത്‌ മോന്‍ ഹാഫിദായ താണ്‌!'' മക്കളെക്കുറിച്ച്‌ പലതരം കിനാവുകള്‍ കാണുന്ന വരാണ്‌ നാം. ആ കിനാവുകളെല്ലാം നല്ലതുതന്നെ. എന്നാല്‍ അവയില്‍ ഊന്നിനില്‍ക്കേണ്ട ഒന്ന്‌, അവരുടെ മതപരമായ ജീവിതവും വിജയവുമായിരിക്കണം. അതുണ്ടെങ്കിലേ, മറ്റെന്തിഌം വിലയുള്ളൂ. മാതാപിതാക്കളുടെ കൈയിലെ കളിമണ്ണാണ്‌ മക്കള്‍. കളിമണ്ണുകൊണ്ട്‌ എന്താണോ നിര്‍മിക്കുന്നത്‌ അവ്വിധമായിരിക്കും പിന്നെയത്‌. റിക്കാര്‍ഡ്‌ ചെയ്യുന്ന കാസറ്റുപോലെയാണ്‌ മക്കള്‍. പുറത്തുള്ള ശബ്‌ദമെ