ഖുര്‍ആന്‍ പഠിച്ച മക്കള്‍
ഏതോ
പ്രസിദ്ധീകരണത്തില്‍ നിന്ന് പറിച്ചെ ടുത്ത പേജ് കാണിച്ചുകൊണ്ട് അയാള്‍
പറഞ്ഞു: "ഈ
സ്ഥാപനത്തില്‍ എന്റെ മകനെ ചേര്‍ക്കണം. മുഴുവന്‍ ഫീസ് കൊടുക്കാന്‍
എന്റയടുത്തില്ല. കുറച്ചൊക്കെ കൊടുക്കാം. അവന്‍ ഖുര്‍ ആന്‍ പഠിക്കണമെന്നത്
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഈ സ്ഥാപനത്തിലേക്ക് നിങ്ങളൊന്ന്
വിളിച്ചുപറയുമോ?'' -ഇത്രയും പറഞ്ഞപ്പോഴേക്ക് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.
ചെറിയ വരുമാനക്കാരനായ അദ്ദേഹം, മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ തന്നെ നന്നേ
പ്രയാസപ്പെടുന്നുണ്ട്. ഒരു മകനെയുള്ളൂ. നന്നായി പഠിക്കുന്ന കുട്ടി. അവനെ
ക്കുറിച്ച് സാധുവായ ഈ ഉപ്പ യ്‌ക്ക് ഒരേയൊരു സ്വപ്‌നമേയുള്ളൂ. അതാണ്
അദ്ദേഹം ഇ പ്പറഞ്ഞത്! ഈയടുത്ത് ഒരു സുഹൃത്ത് ഫോണ്‍ ചെയ്‌തുപ റഞ്ഞു:
"എന്റെ പുത്രന്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കി. ഖുര്‍ആന്‍ പഠന
സ്ഥാപനത്തില്‍ ന്ന് ഇന്നവന്‍ പുറത്തിറങ്ങി! ഈ സന്തോഷമറിയിക്കാ നാണ്
വിളിച്ചത്. എന്റെ
പെണ്‍കുട്ടി ഡോക്‌ടറായത് കഴിഞ്ഞ ആഴ്‌ചയാണ്. പക്ഷേ അതിനെക്കാള്‍ എനിക്ക്
സന്തോഷമുള്ളത് മോന്‍ ഹാഫിദായ താണ്!'' മക്കളെക്കുറിച്ച് പലതരം കിനാവുകള്‍
കാണുന്ന വരാണ് നാം. ആ കിനാവുകളെല്ലാം നല്ലതുതന്നെ. എന്നാല്‍ അവയില്‍
ഊന്നിനില്‍ക്കേണ്ട ഒന്ന്, അവരുടെ മതപരമായ ജീവിതവും വിജയവുമായിരിക്കണം.
അതുണ്ടെങ്കിലേ, മറ്റെന്തിഌം വിലയുള്ളൂ. മാതാപിതാക്കളുടെ കൈയിലെ
കളിമണ്ണാണ് മക്കള്‍. കളിമണ്ണുകൊണ്ട് എന്താണോ നിര്‍മിക്കുന്നത്
അവ്വിധമായിരിക്കും പിന്നെയത്. റിക്കാര്‍ഡ് ചെയ്യുന്ന കാസറ്റുപോലെയാണ്
മക്കള്‍. പുറത്തുള്ള ശബ്‌ദമെ
No comments:
Post a Comment