അസം കലാപം: പ്രചാരണവും യാഥാര്‍ഥ്യവും
രാംപുനിയാനി

ഇക്കഴിഞ്ഞ ജൂലൈയില്‍ അസമിലെ ബോഡോകളുടെ സ്വയം ഭരണാധികാര മേഖലയില്‍ പെട്ട കൊക്രാജര്‍, ചിരാംഗ് എന്നീ ജില്ലകളില്‍ വ്യാപകമായി നടന്ന അക്രമങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജ്യത്തിന് നാണക്കേടുണ്ടാക്കിയ കളങ്കമെന്നാണ് ഈ അക്രമ സംഭവങ്ങളെ വിശേഷിപ്പിച്ചത്.
തന്റെ പാര്‍ട്ടിയില്‍തന്നെ പെട്ട അസം മുഖ്യമന്ത്രിയെ പ്രധാനമന്ത്രി കര്‍ശനമായി ശാസിച്ചു. കാര്യങ്ങള്‍ വളരെ മോശമായ പരിണിതിയിലെത്തിച്ചത് പട്ടാളത്തെ പ്രശ്നബാധിത മേഖലകളില്‍ വിന്യസിക്കുന്നതില്‍ വരുത്തിയ അക്ഷന്തവ്യമായ അമാന്തമാണ്. ഒരുപാടുപേര് കൊല്ലപ്പെടുകയും വിളവെടുപ്പ് കാലം അടുത്തെത്തിയ സമയത്ത് ലക്ഷക്കണക്കിനാളുകള്‍ അവരുടെ കുടുംബത്തില്‍നിന്നും നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ഥികളായി മാറുകയും ചെയ്തു. അവര്‍ അഭയം തേടിയിരിക്കുന്ന ക്യാമ്പുകള്‍ സൗകര്യങ്ങള്‍ തീരെ ഇല്ലാത്തതും അപര്യാപ്തവുമാണ്. ബോഡോകളും ഭൂരിപക്ഷം മുസ്ലിംകള് ഉള്‍പ്പെടുന്ന `നിയമവിരുദ്ധ ബംഗ്ലാദേശ് കുടിയേറ്റക്കാരും' തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് അസമില്‍ നടന്നതെന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അസമില്‍ ഇത്തരം സംഘര്‍ഷമുണ്ടായത് ആദ്യമായിട്ടല്ലെങ്കിലും അത്യന്തം ദുരന്തപൂര്‍ണമായ ആഘാതമാണ് ഇത്തവണത്തെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടായത്. ചില വംശീയ ഗ്രൂപ്പുകളും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രയടിക്കപ്പെട്ട മുസ്ലിംകളായ ന്യൂനപക്ഷവും തമ്മിലുള്ള സംഘട്ടനങ്ങള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍ നിയമവിരുദ്ധമായ കുടിയേറ്റം മൂലമുണ്ടാവുന്ന പ്രശ്നങ്ങളായി അവതരിപ്പിക്കപ്പെടുന്നു. പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന ടൈംബോംബാണ് `നിയമവിരുദ്ധ കുടിയേറ്റ'മെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ഇതോടൊപ്പം `അസം അസമുകാര്‍ക്ക്' എന്ന മുദ്രാവാക്യവും മുഴക്കുന്നു. സങ്കുചിത പ്രാദേശിക വാദത്തിന്റെ വക്താക്കളായ മഹാരാഷ്ട്രയിലെ ശിവസേന `മഹാരാഷ്ട്ര മറാത്തികള്‍ക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് പോലെയാണിത്. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് കാര്യമായെടുക്കാത്ത, ഈ സംഘര്‍ഷത്തിന്റെ വേരുകള്‍ അസം ജനതയില്‍ കാലങ്ങളായുണ്ട്.
വോട്ടേഴ്സ് ലിസ്റ്റില്‍നിന്നും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് പ്രക്ഷോഭം തുടങ്ങിയതാണ് ഈ ദിശയില്‍ ആദ്യമായുണ്ടായ പ്രധാനവിപത്ത്. അതിനെ ബി ജെ പി പൂര്‍ണമായും പിന്തുണച്ചു. ഇതിനെത്തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മുവ്വായിരത്തിലധികം മുസ്ലിംകള് വധിക്കപ്പെട്ട - നെല്ലി കൂട്ടക്കൊല ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് ഓള് അസം സ്റ്റുഡന്റ്സ് യൂനിയന്‍ (AASU) ഇപ്പോഴത്തെ അസം ഗണപരിഷത് ആയി മാറുകയും അധികാരത്തിലെത്തുകയും ചെയ്തു. നെല്ലി കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ത്രി ഭൂബാന് ദാസ് തിവാരി കമ്മീഷന് (Tribhuban Das Tiwari Commission) നിയോഗിക്കപ്പെട്ടു. എന്നാല്‍ അധികാരത്തിലെത്തിയ അസം ഗണപരിഷത് നെല്ലി കൂട്ടക്കൊലയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുകയും തിവാരി കമ്മിഷന് റിപ്പോര്‍ട്ട് പരസ്യമാക്കാതിരിക്കുകയും ചെയ്തു.
ഒരു പതിറ്റാണ്ടിനുശേഷം പലപ്പോഴും അക്രമങ്ങള്‍ ഉണ്ടാവുകയും ഇരകള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്നു. ബോഡോകളുടെ ആവശ്യപ്രകാരം ബോഡോ ടെറിറ്റോറിയല്‍ ഒട്ടോണമസ് ഡിസ്ട്രിക്ട്സ് (Bodo Territorial Autonomous Districts) രൂപീകരിക്കപ്പെട്ടു. അവരുമായുണ്ടാക്കിയ ഉടമ്പടിയെത്തുടര്ന്നായിരുന്നു ഇത്. ഈ മേഖലയില്‍ വരുന്ന ജില്ലകളാണ് കൊക്രാജര്‍, ചിരാംഗ്, ബാക്സ, ഉദല്‍ഗിരി. കരാര്‍പ്രകാരം ബോഡോ ഭീകരര്‍ അവരുടെ ആയുധങ്ങള്‍ തിരികെ ഏല്പിക്കണമായിരുന്നു. എന്നാല്‍ അതവര് ചെയ്തില്ലെന്നു മാത്രമല്ല, അവയുപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത് തുടരുകയും ചെയ്തു. വിവിധ കണക്കുകള്‍ പ്രകാരം ഈ ജില്ലകളില്‍ ബോഡോകളുടെ ശതമാനം 22 മുതല്‍ 29 വരെയാണ്. മറ്റുള്ളവര്‍ സാന്തലുകളും രാജ്ബംഷികളും ആദിവാസികളും മുസ്ലിംകളുമാണ്. ന്യൂനപക്ഷമായിരിക്കെത്തന്നെ ഈ മേഖലയില്‍ പൂര്‍ണമായ അധികാരത്തിന്റെ ബലത്തില്‍ ബോഡോകള്‍ മറ്റുള്ളവരെ എല്ലാ രംഗങ്ങളിലും അവഗണിച്ചു. ഇവിടെ വസിക്കുന്ന ബോഡോകളല്ലാത്ത വിഭാഗങ്ങളുടെ അവസ്ഥ വളരെ ശോചനീയമാണ്. ഇവര്‍ ബോഡോ ടെറിറ്റോറിയല്‍ കൗണ്‍സില്‍ രൂപീകരണത്തിനെതിരുമാണ്. ഈ പ്രദേശത്തെ ഇപ്പോഴത്തെ കൂട്ടക്കൊലക്കു മുന്നോടിയായി ഒരുപാട് ആയുധങ്ങളുമായി ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ വരുന്നുണ്ടെന്ന് കിവംദന്തി പ്രചരിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ ദുരന്തത്തിനു കാരണമായ സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്.
ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ `വിദേശ കരങ്ങളുടെ' സാന്നിധ്യം അസം മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. സ്വാഭാവികമായ ജനസംഖ്യാ വര്‍ധനവിനോടൊപ്പം ഭൂമിയ്ക്കും തൊഴിലിനും വേണ്ടിയുള്ള സമ്മര്‍ദങ്ങളാണ് യഥാര്‍ഥ പ്രശ്നം. എന്നാല്‍ ഈ പ്രശ്നത്തെ ഇതെല്ലാം ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ മൂലമാണെന്ന ഏക കാരണത്തില്‍ ഒതുക്കുകയാണ് പൊതുവില്‍ ഇന്ത്യയിലെ, പ്രത്യേകിച്ചും അസമിലെ ജനങ്ങള്‍. അസന്തുലിതമായ വികസനം രാജ്യത്തൊട്ടാകെ തൊഴില്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുംബൈയില്‍ ഇത് മറാത്തികളല്ലാത്തവര്‍ മഹാരാഷ്ട്രയിലേക്ക് കുടിയേറുന്നത് മൂലമാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ അസമിലിത് വിദേശികള്‍ കുടിയേറുന്നത് മൂലമാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. അത് സത്യമാണോ?
അസമിലെ ജനസംഖ്യയുടെ ഗണ്യമായൊരു വിഭാഗം ബംഗാളി സംസാരിക്കുന്നവരാണ്. ഇവരില്‍ ഭൂരിപക്ഷവും മുസ്ലിംകളാണ്. ഇവര്‍ ഈ അടുത്തകാലത്ത് വന്നവരും രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ട് നുഴഞ്ഞുകയറിയവരുമാണോ? അവര്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ വന്നവരാണോ? ബംഗ്ലാദേശികളുടെ കുടിയേറ്റം എന്ന മിഥ്യ എക്കാലത്തും വര്‍ഗീയവാദികളുടെ ഒരു പ്രധാന പ്രചരണമായിരുന്നു. വര്‍ഗീയ വാദികളുടെ ഇഷ്ടവിഷയമായ ഇത് ഏതാണ്ട് പൂര്‍ണമായിത്തന്നെ മിഥ്യയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ബംഗാളികളുടെ അസമിലേക്കുള്ള കുടിയേറ്റം കുറഞ്ഞതോതില്‍ ആരംഭിച്ചിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ബ്രിട്ടീഷുകാരാണ് ഈ പ്രശ്നത്തിന്റെ വിത്തുകള്‍ പാകിയത്. അയല്‍പ്രദേശമായ ബംഗാള്‍ ഏറെ ജനങ്ങളുള്ളതും രാഷ്ട്രീയമായി പ്രബുദ്ധവുമായിരുന്നു. ജനങ്ങള്‍ അധികരിച്ച ഈ പ്രദേശത്ത് പലപ്പോഴും ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു. ജനങ്ങള്‍ വളരെ കുറവുള്ളതും ബ്രിട്ടീഷ് ഗവണ്മെന്റിന് വേണ്ടത്ര നികുതി ലഭിക്കാത്തതുമായ പ്രദേശമായിരുന്നു അസം. അതിനാല്‍ ബ്രിട്ടീഷുകാര്‍ ബംഗാളില്നിന്നുള്ളവര് അസമിലേക്ക് കുടിയേറുന്നതിനെ ആനുകൂല്യങ്ങള്‍ നല്കി പ്രോത്സാഹിപ്പിച്ചു. തങ്ങളുടെ `വിഭജിച്ച് ഭരിക്കുക' എന്ന പോളിസിയുടെ ഭാഗമായി കുടിയേറ്റക്കാരെയും നാട്ടുകാരെയും വേറിട്ട ഏരിയകളിലാണ് ബ്രിട്ടീഷുകാര്‍ താമസിപ്പിച്ചത്. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളുടെ കുടിയേറ്റം ഏതാനും വര്‍ഷങ്ങള്‍ തുടര്‍ന്നു. 1930 കളില്‍ അസമിലെ ജനങ്ങളില്‍ ഗണ്യമായൊരു വിഭാഗം മുസ്ലിംകളായിത്തീര്‍ന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ അസമിലെ മുസ്ലിം ജനസംഖ്യയും ആനുപാതികമായി വര്‍ധിച്ചു. (Source: Muslims in India by S U Ahmed, സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്)
സെന്‍സസ് എടുത്ത കാലത്തെ അസമിലെ മുസ്ലിം ജനസംഖ്യ വളരെ വ്യക്തമാണ്. കിഴക്കന്‍ പാകിസ്താനെ പാകിസ്താന് പട്ടാളം അക്രമിച്ചപ്പോഴും ഒരുപാടി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കുടിയേറി. മറ്റു പ്രദേശങ്ങളിലെന്നപോലെ ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാന്‍ പിന്നീടും പലരും കുടിയേറിയിട്ടുണ്ടാവും. ഈ കുടിയേറ്റത്തെ എങ്ങനെയാണ് കാണുന്നതെന്നതാണ് പ്രശ്നം. ഉദാഹരണത്തിന്, നേപ്പാളില്‍നിന്നും വന്‍തോതില്‍ ഇന്ത്യയിലേക്കു കുടിയേറുന്നതിനെ ഒരിക്കലും മോശപ്പെട്ട കാര്യമായി കാണുകയോ പൈശാചികവത്കരിക്കുകയോ ചെയ്യാറില്ല. ബംഗ്ലാദേശില്‍ നിന്നുവരുന്ന ഹിന്ദുക്കളെ കുടിയേറ്റക്കാരായല്ല പരിഗണിക്കാറ്. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുവരുന്ന മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരായും ഇന്ത്യയ്ക്ക് ഭീഷണിയായും കാണുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപാരം ഏതാണ്ട് പൂര്‍ണമായും നിയന്ത്രിക്കുന്നത് രാജസ്ഥാനില്‍ നിന്നുള്ള മാര്‍വാടികളാണ്. വളരെയേറെ ബീഹാരികളും അസമിലുണ്ട്.
ബി ജെ പിക്കാരുടെയും സഖ്യകക്ഷികളുടെയും `നുഴഞ്ഞുകയറ്റക്കാരെ'ക്കുറിച്ചുള്ള പ്രചാരണം യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമല്ല. രാഷ്ട്രീയ കണക്കുകൂട്ടലുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ മധ്യകാല ചരിത്രമാണ് മുസ്ലിംകളെ കൊള്ളരുതാത്തവരായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെ ബംഗ്ലാദേശി ഘടകമാണ് ഉപയോഗിക്കുന്നതെന്നുമാത്രം. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യയുടെ വക്താവും ഈ പ്രചരണത്തെ അംഗീകരിക്കുകയും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ പതിനായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അസമില്‍ അധീനപ്പെടുത്തി എന്ന് പറയുകയും ചെയ്തു എന്നത് ഈ വിഷയവുമായി ബന്ധപ്പെട്ട വളറെ മോശപ്പെട്ട സംഗതിയാണ്. ഇന്ത്യാ വിഭജന കാലം മുതലേ അസമില്‍ ഗണ്യമായ വിഭാഗം മുസ്ലിംകളായിരുന്നു. സാമ്പത്തിക കാരണങ്ങളാല്‍ പിന്നീടും ബംഗ്ലാദേശില്‍ നിന്നും ചെറിയതോതിലുള്ള കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. അസമില്‍ നിന്നും മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ വേറെ രൂപീകരിച്ച ശേഷവും മുസ്ലിംകളില് ഭൂരിഭാഗവും അസമില്‍ തന്നെ തങ്ങി എന്നതുകൊണ്ടാണ് അസമിലെ മുസ്ലിം ജനസംഖ്യ ഉയര്‍ന്നതായി തോന്നിക്കുന്നത്.
`ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ'ക്കുറിച്ചുള്ള വര്‍ഗീയ വാദികളുടെ പ്രചരണം ഏറെ വ്യാപകമായിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ മനോഭാവം തന്നെ അതായിട്ടുണ്ട്. ഇതാണ് അസമിലെ പല പ്രക്ഷോഭങ്ങള്‍ക്കും കാരണം. അസമില്‍ വികസനത്തിന്റെ അഭാവമുണ്ട് എന്ന അടിസ്ഥാന വസ്തുതയില്‍ നിന്നും വര്‍ഗീയവാദികള്‍ ശ്രദ്ധ തിരിച്ചുവിടുന്നത് നുഴഞ്ഞുകയറ്റക്കാര്‍ സ്വദേശികളുടെ ഭൂമി കയ്യേറുന്നു എന്നാരോപിച്ചുകൊണ്ടാണ്. `വര്‍ഗീയ വിദേശ' മാനങ്ങള്‍ മിശ്രിതമാക്കിയ മുംബൈയിലെ ശിവസേനയുടെ രാഷ്ട്രീയമാണ് അസമിലെ വര്ഗീയവാദികളുടെതും. ആദിവാസികള്‍ എന്ന വംശീയഘടകവും ഈ പ്രശ്നത്തില്‍ ഒരു പങ്കുവഹിക്കുന്നുണ്ട്. ആട്ടിയോടിക്കപ്പെട്ട അഭയാര്‍ഥികളാവുക എന്ന വലിയ ദുരന്തം നെല്ലി കൂട്ടക്കൊലയിലും ഇപ്പോഴത്തെ അക്രമങ്ങളിലും സംഭവിച്ചിട്ടുണ്ട്. `നുഴഞ്ഞു കയറ്റക്കാര്‍' എന്ന പ്രചരണമാണ് ഈ കൂട്ടുക്കൊലകള്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നത്.
ആയുധം കൈവശമുള്ളവരെ നിരായുധീകരിക്കലും അഭയാര്‍ഥികളെ പുനരധിവസിപ്പിക്കലും വിളവെടുക്കുന്ന സീസണില്‍ സ്വന്തം പ്രദേശങ്ങളിലേക്ക് തിരിച്ചുപോവാന്‍ ഇരകള്‍ക്ക് അവസരമൊരുക്കലുമാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ നിറവേറ്റാനായിട്ടില്ലെങ്കില് വര്‍ഷം മുഴുവനും ഭക്ഷ്യക്ഷാമം നേരിടുക എന്ന കൂടുതല്‍ വലിയ ദുരന്തമായിരിക്കും അവര്‍ നേരിടേണ്ടിവരിക. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജനസംഖ്യയിലുണ്ടായ മാറ്റം നിരീക്ഷിച്ചിട്ടുള്ള പണ്ഡിതന്മാരും സാമൂഹ്യ പ്രവര്‍ത്തകരും `കുടിയേറ്റക്കാര്‍' എന്ന പ്രചരണം മിഥ്യയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കണം. ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന പദങ്ങളെത്തന്നെയും വര്‍ഗീയ ശക്തികള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. സംഭാഷണത്തിലൂടെയും നീതി ലഭ്യമാക്കിയും മുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കുകയാണ് അന്തിമമായി ചെയ്യേണ്ടത്.
വിവ. സിദ്ദീഖ് ചിറ്റേത്തുകുടിയില്‍

No comments:
Post a Comment