SAADKADALUR
Saturday, February 12, 2011
ഐ എസ് എം മുൻ പ്രസിഡന്റ് അബൂബക്കർ കാരക്കുന്ന് ഇഹലോകവാസം വെടിഞ്ഞ കാര്യം അറിഞ്ഞിരിക്കുമല്ലോ. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ. 1992 മുതൽ ഒന്നര പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ നേതൃത്വം ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനമാക്കി ഐ എസ് എമ്മിനെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. പ്രതിസന്ധിഘട്ടത്തിൽ പ്രസ്ഥാനത്തെ നയിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അവിസ്മരണീയമാണ്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞുകൊണ്ടുവേണം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകൾ രൂപീകരിക്കേണ്ടത് എന്നദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അബൂബക്കർ കാരക്കുന്ന് യാത്രയായി. അദ്ദേഹം വരച്ചിട്ട ദിശാരേഖ നമുക്ക് പ്രവർത്തന രംഗത്ത് കരുത്താകട്ടെ. ആവേശത്തോടെ പ്രവർത്തിക്കാനും അല്ലാഹുവിന്റെ പ്രീതിയിൽ അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ സംഗമിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ1991മുതല്‍ തുട ക്കം കുറിച്ച താ ഈബനതംകൊല്ലം പീറങ്ങി മൈതാനത്ത് വെച്ച നടന്ന സമ്മേളന ത്തിന്റെ സമയത്ത് പ്രാര്‍ത്ഥനനടന്നപ്പോള്‍ മാത്രമാണ അസുഖ അറിയുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment