Friday, April 29, 2011

മ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്തു ഒരു വെബ്‌ ബ്രൌസര്‍ വഴി 'ജാലകം' തുറക്കുന്ന ഒരു വ്യക്തി അത് വഴി ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുക സ്വാഭാവികം ...അച്ചടി മാദ്ധ്യമ രംഗത്തെ സംപുഷ്ടത ഇവിടെ കിട്ടില്ല ...കാരണം ചുരുങ്ങിയ സമയം മാത്രമാണ് ആളുകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗപ്പെടുത്തുക പതിവ് . ആ ചുരുങ്ങിയ സമയം കൊണ്ട് ഒരു 'ജാലകത്തില്‍' മാത്രം അവര്‍ ചിലവഴിക്കില്ല.പൊതുവേ നീണ്ട എഴുത്തുകള്‍ വായിച്ചു സാഹിത്യം ആസ്വദിക്കുക എന്നത് അത് കൊണ്ട് തന്നെ സാധ്യവും അല്ല .(അതിനു സമയം കണ്ടെത്തുന്നവരും ഉണ്ടാകാം ) .തങ്ങളുടെ മികച്ച രചനകള്‍ വായിച്ചു വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇന്റര്‍നെറ്റ്‌ വഴി ബ്ലോഗ്‌ എഴുതുന്നവരിലും ഉണ്ട് . എന്നാല്‍ ബ്ലോഗിന്റെതായ ചില പ്രത്യേകതകള്‍ മൂലം മികച്ച രചനകള്‍ക്ക് കൂടുതല്‍ വായനക്കാരെ ലഭിക്കാതെ വരാറുണ്ട് . പ്രചാരണ രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ കൂടി ഒരു എഴുത്തുകാരന്‍ സ്വായത്തമാക്കി അത് പ്രയോഗിക്കുവാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇതിനെ മറികടക്കുവാനും കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ രചനകളെ എത്തിക്കുവാനും കഴിയൂ ...(അതാണ്‌ അച്ചടി മാധ്യമത്തില്‍ നിന്നും ബ്ലോഗിനെ വേറിട്ട്‌ നിര്‍ത്തുന്ന ഒരു പ്രധാന ഘടകം .) അതിനു ശ്രമിക്കാതെ തങ്ങളുടേതായ ഒരു പാര്‍ശ്വ വൃന്ദത്തെ ശ്രിഷ്ടിചെടുക്കുന്നതിനാണ് നിര്‍ ഭാഗ്യവശാല്‍ പലരും ശ്രമിക്കുന്നത് ... തങ്ങളുടെ ഏതെങ്കിലുമൊക്കെ നിലപാടിനോട് വിയോജിക്കുന്നവരെയോ , അല്ലെങ്കില്‍ വിയോജിപ്പുള്ളവര്‍ എന്ന് തോന്നുന്നവരെയോ ഒക്കെ അപഹസിക്കുവാനും ,മോശക്കാരായി ചിത്രീകരിക്കുവാനും ചിലര്‍ ശ്രമിച്ച നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിനോടുള്ള പ്രതികരണമാണ് ഈ വരയില്‍ കണ്ടത് . ഇനി മേലില്‍ ഒരാളും ഇങ്ങനെ പരസ്യമായി അപഹസിക്കപ്പെട്ടു കൂടാ .. ബ്ലോഗ്ഗെര്‍മാരെ പ്രവാസികളെന്നും , സ്വദേശികളെന്നും മറ്റും വേര്‍തിരിക്കുവാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ നമുക്ക് കരുതിയിരിക്കാം ..ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കുവാന്‍ ചിലര്‍ ഉപയോഗിക്കുന്ന പദങ്ങളായി അവ മാറിപ്പോയിരിക്കുന്നു ...അകമ്പാടതിനെതിരായ വ്യക്തിഹത്യക്കെതിര്ല്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനോടൊപ്പം ഇത്തരം പ്രവനതകല്‍ക്കെതിര്ല്‍ ശക്തമായി പ്രതികരിച്ചു മുളയിലെ നുള്ളിക്കളഞ്ഞ നല്ലവരായ ബ്ലോഗ്ഗെര്സിനു അഭിനന്ദനങ്ങള്‍ ....:)


No comments:

Post a Comment