Sunday, April 24, 2011

മാലോകരെ പുട്ടപര്‍ത്തിയിലെ ദൈവം ഇഹലോകവാസം വെടിഞ്ഞു എന്ന് ചാനല്‍ വാര്‍ത്ത‍, സായി ഭക്തരുടെ ദുഃഖത്തില്‍ നമുക്കും പങ്കു ചേരാം,ചാനല് വാര്‍ത്ത‍ പ്രകാരം ലക്ഷങ്ങളാണ് സായിബാബയെ ആരാധിച്ചിരുന്നത്, ഈ ആളുകള്‍ ഇനി എന്ത് ചെയ്യും അവരുടെ പ്രയാസങ്ങളും ദുരിതങ്ങളും അകറ്റാന്‍ വേണ്ടി ആരോട് പ്രാര്‍തിക്കും, അവര്‍ ആരാധിച്ചിരുന്ന ദൈവത്തിനു(സോറി,ബാബയ്ക്ക്) ഇനി മറ്റൊരു പിന്ഗാമിയെപ്രതീക്ഷിക്കുന്നോ അവര്‍.....? അതോ നാല്‍പ്പതിനായിരം കോടിക്ക് വേണ്ടി കടി പിടി കൂടുമോ ...?മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്ന ഇനിയും എത്രയോ സഹോദരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് , ചിന്തിക്കുന്ന ആളുകള്‍ ,ബുദ്ധി ആരുടെ മുന്‍പിലും പണയം വെച്ചിട്ടില്ലാത്തവര്‍ മനസ്സിലാക്കട്ടെ, യദാര്‍ത്ഥ ദൈവത്തിനു മരണമില്ല,നമ്മെ സൃഷ്‌ടിച്ച നമ്മുടെ പിതാക്കളെ സൃഷ്‌ടിച്ച ബാബയും അമ്മയെയും തങ്ങന്മാരെയും ബീവിമാരെയും സ്രഷ്ടിച്ച ജാദി മത ഭേദമന്യ വെള്ളവും വായുവും വെളിച്ചവും നല്‍കുന്ന ഈ ലോകത്തിന്റെ സൃഷ്ടാവായ,ഒരിക്കലും മരണമില്ലാത്ത ഏകനായ ദൈവത്തോടാവട്ടെ നമ്മുടെ വഴിപാടുകളും പ്രാര്‍ത്ഥനകളും സഹായം തേടലും, ദൈവം തമ്പുരാന്‍ നമ്മെയെല്ലവരേയും കാത്തു രക്ഷിക്കുമാരവട്ടെ


No comments:

Post a Comment