Monday, January 24, 2011
ഐ.എസ്.എം കേരള മുസ്‌ലിം നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവജന വിഭാഗമാണ് ഐ എസ് എം. 1967ല്‍ പാലക്കാട് പുതുപ്പള്ളി തെരുവ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് നടന്ന മുജാഹിദ് പ്രതിനിധി സമ്മേളനത്തില്‍നിന്നാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ് എം രൂപീകരിക്കപ്പെട്ടു. ഇന്ന് ഐ എസ് എം അതിന്റെ കര്‍മപഥത്തില്‍ 40 വയസ്സ് പിന്നിട്ടുകഴിഞ്ഞു. ഐ എസ് എം അതിന്റെ കഴിഞ്ഞ നാളുകളില്‍ ശ്രദ്ധേയമായ പലപരിപാടികളും ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ പ്രബോധനത്തോടൊപ്പം ജനോപകാരപ്രദമായ മുന്നേറ്റങ്ങളും ഐ എസ് എം നടത്തിയിട്ടുണ്ട്. മൂന്നുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള ശബാബ് വാരിക ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക വാരികയില്‍ മുന്‍പന്തിയിലാണ്. പുസ്‌തകപ്രസാധന രംഗത്തെ നിറഞ്ഞ സാന്നിധ്യമായി യുവത നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത് പീസ്, ആതുരസേവന രംഗത്ത് ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍, മതപ്രബോധന വീഥിയില്‍ ദ ട്രൂത്ത്, അന്ധബധിര ശാക്തീകരണത്തിനായി എബിലറ്റി ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഐ എസ് എമ്മിനായി. കുടുംബ ശൈഥില്യങ്ങളില്‍ മീഡിയകളും ആധുനിക ഉപഭോഗ സംസ്‌കാരങ്ങളുമെല്ലാം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി വിദഗ്‌ധരായ മനശാസ്‌ത്രജ്‌രെ ഉള്‍പ്പെടുത്തി ബോധവത്‌കരണം നടത്താനും ഫാമിലി കൗണ്‍സലിംഗ് പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. നാല് ദശകത്തിലേറെയായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഐ എസ് എം അധാര്‍മികതകള്‍ അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത് ആത്മീയതയുടെ അണകെട്ടി പതിനായിരക്കണക്കിന് ചെറുപ്പക്കാരുടെ ധാര്‍മിക മൂല്യത്തിന് കാവല്‍ നില്‍ക്കുന്നു. ഈ യുവസംഘത്തിന് ഇന്ന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് മുജീബുര്‍റഹ്‌മാന്‍ കിനാലൂരും(പ്രസിഡന്റ്), എന്‍ എം അബ്‌ദുല്‍ജലീലും (ജന.സെക്രട്ടറി) ആണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment