കോഴിക്കോട്: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ അടിക്കടിയുണ്ടാകുന്ന ദുഷ്പ്രചരണങ്ങളോട് മുസ്‌ലിം സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മുസ്‌ലിംകളെ വൈകാരികമായി ഇളക്കിവിടുക എന്ന സയണിസ്റ്റ് അജണ്ടയെ സഹായിക്കുംവിധം അതിരുകടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് മുസ്‌ലിം സമൂഹം വിട്ടുനില്ക്കണം. പ്രവാചകന്റെ ജീവിതകാലത്ത് നേരിട്ട അവഹേളനങ്ങളോടും പരിഹാസങ്ങളോടും അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് പഠനവിധേയമാക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ലോക സമാധാനത്തിനു തന്നെ വലിയ ഭീഷണിയായ സയണിസ്റ്റ് ഗൂഢനീക്കങ്ങളെ ഐക്യരാഷ്ട്ര സംഘടന ഗൗരവമായി കാണണം. പ്രവാചകന്മാരെയും മതങ്ങളെയും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത് ലോകത്ത് അസമാധനം സൃഷ്ടിക്കാന്‍ നടത്തുന്ന ഏതു നീക്കങ്ങളെയും ചെറുത്തു തോല്പിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, മന്‍സൂറലി ചെമ്മാട,് ജാബിര്‍ അമാനി, ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, എന്‍ എം മുഹമ്മദ് റാഫി, നൂറുദ്ദീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ അടിക്കടിയുണ്ടാകുന്ന ദുഷ്പ്രചരണങ്ങളോട് മുസ്‌ലിം സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ReplyDeleteമുസ്‌ലിംകളെ വൈകാരികമായി ഇളക്കിവിടുക എന്ന സയണിസ്റ്റ് അജണ്ടയെ സഹായിക്കുംവിധം അതിരുകടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് മുസ്‌ലിം സമൂഹം വിട്ടുനില്ക്കണം. പ്രവാചകന്റെ ജീവിതകാലത്ത് നേരിട്ട അവഹേളനങ്ങളോടും പരിഹാസങ്ങളോടും അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് പഠനവിധേയമാക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ലോക സമാധാനത്തിനു തന്നെ വലിയ ഭീഷണിയായ സയണിസ്റ്റ് ഗൂഢനീക്കങ്ങളെ ഐക്യരാഷ്ട്ര സംഘടന ഗൗരവമായി കാണണം. പ്രവാചകന്മാരെയും മതങ്ങളെയും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത് ലോകത്ത് അസമാധനം സൃഷ്ടിക്കാന്‍ നടത്തുന്ന ഏതു നീക്കങ്ങളെയും ചെറുത്തു തോല്പിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, മന്‍സൂറലി ചെമ്മാട,് ജാബിര്‍ അമാനി, ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, എന്‍ എം മുഹമ്മദ് റാഫി, നൂറുദ്ദീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.