Sunday, May 8, 2011

മന്ത്രവാദം ശിര്‍ക്കാണെന്ന്‌ സ്വഹീഹായ ഹദീഥില്‍ വന്നിരിക്കുന്നു. അദൃശ്യ സൃഷ്ടികളായ ജിന്നിന്റെയും ശൈത്വാന്റെയും അദൃശ്യമായ നിലയിലുളള സഹായം തേടല്‍ അതിലുളളത്‌ കൊണ്ടാണ്‌ അത്‌ ശിര്‍ക്കായത്‌. അല്ലാഹുവിന്റെ സഹായം തേടിക്കൊണ്ടുളള മന്ത്രമാണെങ്കില്‍ അതില്‍ ശിര്‍ക്കില്ല. ഇതുപോലെ തന്നെ ഉറുക്ക്‌ കെട്ടല്‍ ശിര്‍ക്കാണെന്ന്‌ ഹദീഥില്‍ വന്നിട്ടുണ്ട്‌. അദൃശ്യ സൃഷ്ടികളായ ജിന്നിന്റെയും പിശാചിന്റെയും സഹായം തേടുകയെന്ന ശിര്‍ക്കിന്റെ അടിസ്ഥാന കാരണം അതിലുണ്ട.്‌''(മര്‍ഹൂം കെ ഉമര്‍ മൗലവി, ഫാതിഹായുടെ തീരത്ത്‌: പേജ്‌:69)പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാള്‍ പരിസരത്ത്‌ ആരെയും കാണുന്നില്ല, ഇവിടെ എന്റെ ശബ്ദം കേള്‍ക്കുന്ന ആരെങ്കിലും ( മനുഷ്യന്‍, മലക്ക്‌, ജിന്ന്‌) എന്നെ സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ പടപ്പുകളേ എന്നെ സഹയിക്കണേ, എനിക്ക്‌ വഴി കാണിച്ചു തരണേ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറയുന്നുവെങ്കില്‍ അഭൗതിക മാര്‍ക്ഷത്തിലുളള സഹായതേട്ടം അതിലില്ല. (ഇസ്വ്‌ലാഹ്‌ മാസിക, 2007 ഏപ്രില്‍) : “ഞങ്ങള് പള്ളിപ്പടി ഉപ്പാപ്പാനോട് തേടുന്നു, ഇങ്ങള് പള്ളിപ്പടീലെ ജിന്നിനോട് തേടുന്നു. ഒന്നൂക്കില് രണ്ടും ശിര്‍ക്ക്, അല്ലെങ്കില്‍ രണ്ടും തൌഹീദ്, ആണ്‍ കുട്ട്യാണേല് ഇതിനു മറുപടി പറയ് ”


No comments:

Post a Comment